ഖത്തറിന്റെ വായനോത്സവത്തിന് ഇന്ന് തുടക്കം

ഖത്തറിലെ അക്ഷരപ്രേമികൾക്ക് വായനയുടെ ഉത്സവകാലം സമ്മാനിക്കാൻ 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് വ്യാഴാഴ്ച തുടക്കമാകും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) വേദിയാകുന്ന മേള 17 വരെ നീണ്ടു നിൽക്കും.അതിഥിരാജ്യമായ പലസ്തീൻ ഉൾപ്പെടെ 43 രാജ്യങ്ങളിൽനിന്നായി 552 പ്രസാധകരാണ് ഇത്തവണ പുസ്തക മേളക്കെത്തുന്നത്. ഫലസ്തീനിൽനിന്ന് 11 പ്രസാധകരും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയിൽ ദോഹ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. ഇതോടൊപ്പം നിരവധി അന്താരാഷ്ട്ര പ്രസാധകരും ആദ്യമായി പങ്കെടുക്കാനെത്തും.രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ച…

Read More

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേസ്

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റദ്ദാക്കിയ വിമാന സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് https://qatarairways.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാമെന്നും 00974 4144 5555 എന്ന നമ്പറിൽ കോൺടാക്റ്റ് സെന്ററിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യ…

Read More

ഇന്ത്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അനുശോചനവും ഇന്ത്യയോടുള്ള ഐക്യദാർഢ്യവും അറിയിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലും കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളിലും അദ്ദേഹം പൂർണ്ണ പിന്തുണ അറിയിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും വ്യക്തമായ സന്ദേശത്തിന് പ്രധാനമന്ത്രി മോദി…

Read More

ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും; ഖ​ത്ത​റി​ൽ ജാ​ഗ്രത നിർദ്ദേശം

ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും വീ​ശി​യ​ടി​ച്ച് ഖ​ത്ത​റി​ൽ അ​സാ​ധാ​ര​ണ കാ​ലാ​വ​സ്ഥാ മാ​റ്റം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പു​ക​ൾ ശ​രി​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രാ​വി​ലെ​മു​ത​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​യോ​ടു​കൂ​ടി കാ​റ്റ് വീ​ശി​ത്തു​ട​ങ്ങി​യ​ത്. രാ​ത്രി​യും ഇ​തേ കാ​ലാ​വ​സ്ഥ​ത​ന്നെ തു​ട​ർ​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും വി​ഭാ​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ, സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ്കൂ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ കൂ​ടു​ത​ൽ സൂ​ക്ഷ്മ​ത…

Read More

ഖത്തറിൽ പൊടിക്കാറ്റ് തുടരും, മുൻകരുതൽ നിർദ്ദേശങ്ങളുമായി അധികൃതർ

ദോഹ: ഖത്തറിൽ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. മെയ് എട്ട് വരെ രാജ്യത്ത് പൊടിക്കാറ്റ് തുടരുമെന്നും ഇത് വായുഗുണനിലവാരം, കാഴ്ചാപരിധി, കാലാവസ്ഥ സ്ഥിതിഗതികൾ എന്നിവയെ ബാധിക്കുമെന്നും ഖത്തർ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിന് കണക്കിലെടുത്ത് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ചാ പരിധി കുറയും. അറേബ്യൻ പെനിൻസുലയിൽ…

Read More

വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ്: മിഡിലീസ്റ്റിൽ ഖത്തർ ഒന്നാമത്

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മധ്യപൂർവേഷ്യയും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന മിന മേഖലയിൽ ഒന്നാമതെത്തി ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തർ. ഇസ്രായേൽ അടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളിൽ ഖത്തർ മുന്നിലാണ്. നോർവെ, എസ്റ്റോണിയ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ആഗോള തലത്തിൽ മാധ്യമ സ്വാതന്ത്ര്യം വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ആർഎസ്എഫിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 60 ശതമാനം രാജ്യങ്ങളിലും…

Read More

യു.എ.ഇ പ്രസിഡൻറും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി

യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ സാഹോദര്യ ബന്ധത്തെക്കുറിച്ചും, ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തതായി യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ…

Read More

ഖത്തറിൽ പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

വിസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം.ഫെബ്രുവരി ഒമ്പതിന് നിലവിൽവന്ന മൂന്നുമാസത്തെ പൊതുമാപ്പ് കാലയളവ് (ഗ്രേസ് പിരീഡ്) മേയ് ഒമ്പതിന് അവസാനിക്കുമ്പോൾ, ഇതിനകം ഉപയോഗപ്പെടുത്തിയത് ആയിരങ്ങളാണ്. മതിയായ താമസരേഖകളില്ലാതെ അനധികൃതമായി ഖത്തറിൽ കഴിയുന്നവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്നതാണ് പൊതുമാപ്പ്. പ്രവാസികളുടെ എൻട്രി, എക്‌സിറ്റ്, റെസിഡൻസ് എന്നിവ നിയന്ത്രിക്കുന്ന 2015ലെ നിയമം (21) ലംഘിക്കുന്നവർക്ക് ഇളവുകൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ…

Read More

റമദാനിൽ ലക്ഷങ്ങളുടെ വിശപ്പകറ്റി റെഡ് ക്രസന്റ്; 16 രാജ്യങ്ങളിലായി ഏഴ് ലക്ഷത്തോളം പേർ

ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നേതൃത്വത്തിൽ റമദാനിലുടനീളം നടത്തിയ പദ്ധതികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 രാജ്യങ്ങളിൽ ലക്ഷത്തോളം കുടുംബങ്ങൾ ഗുണഭോക്താക്കളായി. ‘ഫലപ്രദമായ ദാനം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കാമ്പയിൻ പൂർണ വിജയമായിരുന്നുവെന്ന് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. ഖത്തർ റെഡ്ക്രസന്റിന്റെ റമദാൻ ഇഫ്താർ പദ്ധതി പ്രകാരം ഏഴ് ലക്ഷത്തിലധികം പേരിലേക്കാണ് ഭക്ഷ്യ സഹായങ്ങൾ എത്തിച്ചത്. നേരത്തേ ലക്ഷ്യംവെച്ച അഞ്ച് ലക്ഷത്തിനേക്കാൾ 29 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും ഖത്തർ റെഡ്ക്രസന്റ് സെക്രട്ടറി ജനറൽ അറിയിച്ചു….

Read More

ഇന്ത്യ-പാക് തർക്കം ചർച്ചകളിലൂടെ പരിഹരിക്കണം, സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഖത്തർ പ്രധാനമന്ത്രി

ദോഹ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പിന്തുണയുമായി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽ താനി, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും നിലവിലെ സാഹചര്യങ്ങളും നയതന്ത്രത്തിലൂടെ അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.പാകിസ്ഥാനും…

Read More