ഹോപ്പ് കണക്ട് തലശ്ശേരി’ സൗഹൃദ സംഗമം ഷാർജയിൽ നടന്നു

കാൻസർ ബാധിതരായ കുട്ടികളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ യുഎഇ തലശ്ശേരി കൂട്ടായ്മ ‘ഹോപ്പ് കണക്ട് തലശ്ശേരി’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഷാർജ മിയാ മാളിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനവും നടന്നു. ചടങ്ങിൽ ഡോ. സൈനുൽ ആബിദീൻ, ഹോപ്പ് ഫൗണ്ടർ ഹാരിസ് കാട്ടകത്ത്, ആനീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഹോപ്പിന്റെ സേവനം പ്രാദേശികമായി എത്തിക്കാൻ കേരളത്തിൽ വിവിധ ജില്ലകളിൽ ഹോപ്പ് കണക്ട് പ്ലാറ്റ്‌ഫോം രൂപീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

അബ്ദുൾറഹീമിന്റെ മോചനം; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായിരുന്നു കേസ് പരിഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി…

Read More

ഇ-വിസ നടപടികൾ പരിഷ്‌കരിച്ച് കുവൈത്ത്; ഗുണം ഇവർക്ക്

ജിസിസിയിലെ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇ-വിസ നടപടികൾ കുവൈത്ത് പരിഷ്‌കരിച്ചു. ജി സി സി രാജ്യങ്ങളിലെ യോഗ്യരായ പ്രവാസികൾക്ക് പ്രവേശനം വിപുലമാക്കുന്നതിനായാണ് ഇ-വിസ നിയമങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. സുരക്ഷയും നിയന്ത്രണ സുരക്ഷാ മുൻകരുതലുകളും നിലനിർത്തിക്കൊണ്ട് കുടിയേറ്റ പ്രക്രിയകൾ ആധുനികവൽക്കരിക്കുക എന്നതാണ് ലക്ഷ്യം.പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുവൈറ്റ് ഇ-വിസയ്ക്ക് അപേക്ഷിക്കാം. കുവൈത്ത് ഇ-വിസ അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈനിലാണ് ചെയ്യേണ്ടത്. സാധാരണയായി 1 മുതൽ 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അപേക്ഷാ നടപടികൾ പ്രോസസ്സ്…

Read More

125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാൻ റിയാദ് എയർ; 11 കമ്പനികളുമായി ധാരണ

സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി 11 കമ്പനികളുമായി റിയാദ് എയർ ധാരണയിലെത്തി. ഈ വർഷം രണ്ടാം പകുതിയോടെ വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിയാദ് എയറിന്റെ ആഗോളതലത്തിലുള്ള വളർച്ചയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് എയറിന്റെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷനിൽ വെച്ചായിരുന്നു ഇതിനായുള്ള കരാറുകളിൽ ഒപ്പുവെച്ചത്. 11 യാത്രാ…

Read More

ദുബായ് ആർ.ടി.എ ഡിജിറ്റൽ വരുമാനം 440 കോടി കവിഞ്ഞു

കഴിഞ്ഞ വർഷം ഡിജിറ്റൽ സേവന രംഗത്തെ വരുമാനത്തിൽ വൻ വർധന നേടി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 2024ൽ അതോറിറ്റിയുടെ ഡിജിറ്റൽ വരുമാനം 440 കോടി ദിർഹം കവിഞ്ഞു. 2023നെ അപേക്ഷിച്ച് വരുമാനത്തിൽ 16 ശതമാനത്തിൻറെ വർധനയാണ് രേഖപ്പെടുത്തിയത്. ആർ.ടി.എയുടെ സ്മാർട്ട് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധന വന്നതോടെയാണ് വരുമാനം കുതിച്ചത്. കഴിഞ്ഞ വർഷം ആർ.ടി.എയുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ഏതാണ്ട് 68 കോടി ഇടപാടുകളാണ് നടന്നത്. 96 ശതമാനം ഉപഭോക്താക്കളും ഡിജിറ്റൽ സേവനങ്ങളിൽ…

Read More

ഗതാഗതം കുറയ്ക്കുന്നതിനും സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുമായി ചില ദുബായ് സ്‌കൂളുകൾ കാർപൂളിംഗ് സംരംഭങ്ങൾ ആരംഭിക്കുന്നു

ദുബായിലെ സ്‌കൂൾ പരിസരങ്ങളിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിരവധി സ്ഥാപനങ്ങൾ കാർപൂളിംഗ് സംരംഭങ്ങൾ ആരംഭിക്കുന്നുണ്ട്. പങ്കിട്ട ഗതാഗത ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. യുഎഇയിൽ പണമടച്ചുള്ള കാർപൂളിംഗ് സേവനങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും, മാതാപിതാക്കൾക്ക് ഇപ്പോഴും വാണിജ്യേതര കാർപൂൾ ക്രമീകരണങ്ങൾ അനൗപചാരികമായി ഏകോപിപ്പിക്കാൻ കഴിയും, അവിടെ അവർ പരസ്പരം കുട്ടികളെ കൊണ്ടുപോകുന്നു. സമൂഹം നയിക്കുന്ന ഈ ശ്രമം ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. തിരക്ക് കുറയ്ക്കുന്നതിനപ്പുറം ആനുകൂല്യങ്ങൾ വ്യാപിക്കുന്നു – സമൂഹ നിർമ്മാണത്തിൽ…

Read More

മക്കയിലേക്ക് എൻട്രി പെർമിറ്റില്ലാത്ത യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് ഒരു ലക്ഷം റിയാൽ പിഴ

മക്കയിലേക്ക് പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോയാൽ ഒരു ലക്ഷം റിയാൽ പിഴ. ഹജ്ജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ ഒരു യാത്രക്കാരനെയും കൊണ്ടുപോകാൻ പാടില്ലെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ എല്ലാ വാഹനയുടമകൾക്കും ഈ നിർദേശം ബാധകമാണ്. ദുൽഖഅദ് ഒന്ന് (ഏപ്രിൽ 29) മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ആളുകളുടെ യാത്രകൾ നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഇതെന്നും ഗതാഗത അതോറിറ്റി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ…

Read More

കുവൈത്തിൽ കുത്തേറ്റു മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കുവൈത്തിൽ കുത്തേറ്റു മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജാബിർ ആശുപത്രിയിലെ നഴ്സായ ശ്രീകണ്ഠപുരം നടുവിൽ സൂരജിന്റെയും ഡിഫൻസ് ആശുപത്രിയിലെ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസിയുടെയും മൃതദേഹമാണ് നാട്ടിലെത്തിക്കുക. ഉച്ചയ്ക്ക് സബ് മോർച്ചറിയിലെ പൊതുദർശനത്തിന് ശേഷം രാത്രി 9:20-നുള്ള വിമാനത്തിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും കെ.കെ.എം.എയുടെ കീഴിലുള്ള മാഗ്നറ്റ് ടീം പൂർത്തിയാക്കിയതായി അറിയിച്ചിട്ടുണ്ട്. സൂരജിനെയും ബിൻസിയെയും വ്യാഴാഴ്ചയാണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

യു.എ.ഇ പ്രസിഡൻറും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി

യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ സാഹോദര്യ ബന്ധത്തെക്കുറിച്ചും, ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തതായി യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ…

Read More

യു.എ.ഇയിൽ നാല് വയസു മുതൽ ‘എ.ഐ’ പഠനം, 12ാം ക്ലാസ് വരെ പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത അധ്യയന വർഷം മുതൽ യു.എ.ഇയിലെ സർക്കാർ വിദ്യഭ്യാസത്തിൻറെ എല്ലാ മേഖലയിലും നിർമിത ബുദ്ധി(എ.ഐ) പഠനം നിർബന്ധമാക്കി. ഇതോടെ നാലാം വയസുമുതൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയെ കുറിച്ച അറിവുകൾ കുട്ടികൾക്ക് ലഭിച്ചുതുടങ്ങും. കിൻറർഗാർഡൻ മുതൽ 12ാം ക്ലാസ് വരെയുള്ള പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിക്കൊണ്ടാണ് തീരുമാനമെടുത്തത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തീരുമാനം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഭാവി…

Read More