സി​റി​യ​ക്കെ​തി​രായ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ ബ​ഹ്റൈ​ൻ അ​പ​ല​പി​ച്ചു

സി​റി​യ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം, സു​ര​ക്ഷ, സ്ഥി​ര​ത, ഐ​ക്യം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ​ക്കു​ള്ള ബ​ഹ്റൈ​ന്‍റെ പി​ന്തു​ണ ഊ​ന്നി​പ്പ​റ​ഞ്ഞു. സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര സു​ര​ക്ഷ​യ​ക്കും വേ​ണ്ടി​യു​ള്ള ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്ക് ബ​ഹ്റൈ​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​വും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിൽ വില വർധിപ്പിച്ച് അരാംകോ

കഴിഞ്ഞ മാസങ്ങളിൽ ഏഷ്യൻ രാജ്യങ്ങൾക്ക് അരാംകോ നൽകിയിരുന്ന വിലയിളവ് പിൻവലിക്കുകയും നേരിയ വർധനവ് വരുത്തുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറബ് ലൈറ്റ് ക്രൂഡിന്റെ ബെഞ്ച്മാർക്ക് വില 0.20 ഡോളർ ആണ് ഉയർത്തിയത്. ഒമാൻ, ദുബൈ ക്രൂഡ് ഓയിലുകളുടെ വിലയേക്കാൾ ബാരലിന് 1.40 ഡോളർ അധികമാണ് ഇത്. വിതരണക്കാർ വർധിക്കുകയും വിപണിയിൽ ശക്തമായ മത്സരം നേരിടുകയും ചെയ്യുന്നതിനാൽ ആഗോള എണ്ണ വിപണികളിൽ നിരന്തരമായ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യമായിരുന്നിട്ട് കൂടി സൗദി വില വർധനവ് പ്രഖ്യാപിക്കുകയായിരുന്നു. തുടർച്ചയായ…

Read More

ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ പ​ര്യ​ട​നം മേ​യ് ഒ​മ്പ​ത്​ മു​ത​ൽ

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്കായി കോൺസുലർ വിഭാഗത്തിന്റെ വി.എഫ്.എസ് കേന്ദ്രങ്ങളിലെ പര്യടനദിനങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ വി.എഫ്.എസ് കേന്ദ്രത്തിൽ മേയ് ഒമ്പത്, 10, 16, 17, 23, 24, 30, 31, ജൂൺ 13, 14, 20, 21, 27, 28 എന്നീ തീയതികളിൽ സേവനങ്ങൾ ലഭ്യമാകും. ജുബൈലിൽ മേയ് ഒമ്പത്, 23, ജൂൺ 13, 27 തീയതികളിലും സകാക (അൽ ജൗഫി)ൽ മേയ് ഒമ്പതിനും, വാദി അൽ ദവാസിർ,…

Read More

മക്കയിലും മദീനയിലും 20 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ട്രാഫിക് പരിശോധന

മക്കയിലെയും മദീനയിലെയും 20 സ്ഥലങ്ങളിൽ ഗതാഗത അതോറിറ്റി പരിശോധന സംഘങ്ങളെ വ്യന്യസിച്ചു. ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനുള്ള വിപുലമായ ഒരുക്കത്തിന്റെ ഭാഗമായാണിത്. മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശന കവാടങ്ങളിലും നഗരങ്ങളുടെ ഇതര ഭാഗങ്ങളിലും തീർഥാടകർക്ക് സേവനം നൽകുന്നതിനായി അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. തീർഥാടകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനും സർവിസ് കമ്പനികളും വകുപ്പുകളും ഏജൻസികളും അംഗീകൃത ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റി രംഗത്തുണ്ടാകും. നിയുക്ത റൂട്ടുകളിൽ സർവിസ് നടത്തുക, ലൈസൻസ് നേടുക എന്നിവ ഉൾപ്പെടുന്ന ഹജ്ജ് സീസണിൽ…

Read More

മുകൾ നിലയിലെ വാഷിങ് മെഷീൻ ചോർച്ച; താഴെ നിലയിലെ അയൽവാസിക്ക് 85,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ കോടതി

മുകൾ നിലയിലെ അപ്പാർട്ട്മെന്റിലുള്ള വാഷിങ് മെഷീനിൽനിന്ന് ചോർച്ചയുണ്ടായതിനെ തുടർന്ന് ബുദ്ധിമുട്ടിലായ താഴെ നിലയിലെ അപ്പാർട്ട്മെന്റിലെ താമസക്കാരന് 85,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ സിവിൽ കോടതി വിധി. അറ്റകുറ്റപ്പണി ചെലവുകൾക്കായി 35,000 ദിർഹവും അപ്പാർട്ട്മെന്റിന്റെ ഉപയോഗം നഷ്ടപ്പെട്ടതുമൂലമുള്ള നാശനഷ്ടങ്ങൾക്ക് 50,000 ദിർഹവും വാദിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്.അയൽക്കാരന്റെ തെറ്റ് മൂലം അപ്പാർട്ട്മെന്റിനുണ്ടായ നാശനഷ്ടത്തിന് 200,000 ദിർഹം അയൽവാസി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അയൽക്കാരനിൽ നിന്നും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനിയിൽ നിന്നുമായാണ് 200,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു…

Read More

ഷാർജയിൽ 3 വർഷം വരെ കെയർ ലീവ്

ഷാർജയിൽ രോഗികളായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സർക്കാർ ജീവനക്കാരികൾക്ക് മൂന്ന് വർഷം വരെ അവധിക്ക് അനുമതി. പ്രസവാവധിക്ക് ശേഷം വാർഷിക അവധിയായി ഇതിന് അപേക്ഷ നൽകാം. കെയർ ലീവ് എന്ന പേരിലാണ് ഷാർജയിൽ പുതിയ അവധി പ്രഖ്യാപിച്ചത്. ഭിന്നശേഷിക്കാരോ, രോഗികളോ ആയ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ഷാർജ സർക്കാർ ജീവനക്കാരികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിരന്തര പരിചരണം ആവശ്യമായി വരുന്ന കുഞ്ഞുങ്ങളുടെ മാതാവിനാണ് കെയർ ലീവ് ലഭിക്കുകയെന്ന് ഷാർജ സർക്കാറിന്റെ എച്ച് ആർ വിഭാഗം ചെയർമാൻ അബ്ദുല്ല…

Read More

വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ്: മിഡിലീസ്റ്റിൽ ഖത്തർ ഒന്നാമത്

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മധ്യപൂർവേഷ്യയും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന മിന മേഖലയിൽ ഒന്നാമതെത്തി ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തർ. ഇസ്രായേൽ അടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളിൽ ഖത്തർ മുന്നിലാണ്. നോർവെ, എസ്റ്റോണിയ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ആഗോള തലത്തിൽ മാധ്യമ സ്വാതന്ത്ര്യം വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ആർഎസ്എഫിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 60 ശതമാനം രാജ്യങ്ങളിലും…

Read More

റോഡ് വികസന പദ്ധതികൾ വിലയിരുത്തി ശൈഖ് ഹംദാൻ, 20 മിനിറ്റ് നഗര പദ്ധതി ആദ്യം നടപ്പിലാക്കുക അൽ ബർഷ രണ്ടിൽ

ദുബായ് എമിറേറ്റിലെ പൊതുഗതാഗത നീക്കം കൂടുതൽ സുഗമമാക്കുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സമഗ്ര റോഡ്, ഇടനാഴി വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ആർ.ടി.എ ആസ്ഥാനത്ത് സന്ദർശിച്ച അദ്ദേഹത്തിന് 2027ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്രധാന റോഡ് നിർമാണ പദ്ധതികളുടെ സമയക്രമം സംബന്ധിച്ച് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ വിശദീകരിച്ചു നൽകി….

Read More

അബുദാബിയിൽ അനധികൃത പരസ്യം പതിച്ചാൽ 4,000 ദിർഹം വരെ പിഴ

അബുദാബിയിൽ അനധികൃതമായി പൊതു ഇടങ്ങളിൽ പരസ്യങ്ങളോ അറിയിപ്പുകളോ പതിക്കുന്നത് 4000 ദിർഹംവരെ പിഴ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരഭംഗിക്ക് കോട്ടംവരുത്തുന്ന പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. അച്ചടിച്ചതോ എഴുതിയതോ ആയ അറിയിപ്പുകളോ പരസ്യങ്ങളോ അനുമതിയില്ലാതെ പൊതുവിടങ്ങളിൽ പതിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അബൂദബി നഗര, ഗതാഗതവകുപ്പ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. നിർത്തിയിട്ട വാഹനങ്ങൾ, തൂണുകൾ, ഏതെങ്കിലും പൊതു നിർമിതികൾ മുതലായവയിലൊക്കെ പരസ്യമോ അറിയിപ്പോ പതിക്കുന്നതിനും അനുമതി വാങ്ങേണ്ടതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ആദ്യതവണത്തെ നിയമലംഘനത്തിന്…

Read More

ജി.ഡി.ആർ.എഫ്.എ- ദുബായ്ക്ക് അജ്മാൻ ടൂറിസം വകുപ്പിന്റെ ആദരം

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് (ജി.ഡി.ആർ.എഫ്.എ) അജ്മാൻ ടൂറിസം വകുപ്പിന്റെ അംഗീകാരം. തന്ത്രപരമായ സഹകരണത്തിനും വകുപ്പിന്റെ വളർച്ചയിലുളള വിലപ്പെട്ട പങ്കിനും നന്ദിയായി ആദരം നൽകുകയായിരുന്നു.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ചേർന്ന ചടങ്ങിൽ അജാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ഡെവലപ്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ജി ഡി ആർ എഫ് എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി എന്നിവരും…

Read More