
അവയവ ദാനം ചെയ്യുന്നവരെ ആദരിക്കാൻ ഒമാൻ
അവയവം ദാനം ചെയ്യുന്നവരെ നാഷനൽ മെഡൽ നൽകി ആദരിക്കാൻ ഒമാൻ. മനുഷ്യ അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്ക് മുമ്പ് പുതിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മേഖലകളിൽ മനുഷ്യക്കടത്തും ചൂഷണവും തടയുന്നതിനുള്ള നടപടികളും ഉറപ്പാക്കും മനുഷ്യാവയവങ്ങളുടെയും ടിഷ്യൂകളുടെയും കൈമാറ്റം, സംരക്ഷണം, മാറ്റി?വെക്കൽ എന്നിവക്കുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. മരണപ്പെട്ട വ്യക്തികളിൽനിന്ന് അവയവങ്ങൾ ദാനം ചെയ്യുന്ന സന്ദർഭങ്ങളിൽ, മെഡൽ മരിച്ചയാളുടെ പേരിൽ നൽകുകയും അവരുടെ അടുത്ത ബന്ധുക്കൾക്ക് അല്ലെങ്കിൽ…