
സലാല റോഡിൽ വാഹനാപകടം; അഞ്ച് പേർ മരിച്ചു
ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ ഉണ്ടായ അപകടത്തിൽ മൂന്ന് ഇമാറാത്തികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. അഞ്ച് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ മക്ഷന് സമീപം മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് ഒമാനി പൗരന്മാരും മൂന്ന് ഇമാറാത്തികളും ഉൾപ്പെടുന്നു. റോയൽ ഒമാൻ പൊലീസ് സംഭവത്തിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്.