ഖരീഫ് സീസൺ; മസ്‌കത്ത്-സലാല റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഒമാൻ എയർ

ഖരീഫ് സീസണിനോടനുബന്ധിച്ച് മസ്‌കത്ത് സലാല റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഒമാൻ എയർ. പുതുതായി ചേർക്കപ്പെട്ടതുൾപ്പെടെ പ്രതിദിനം 12 സർവിസുകളായിരിക്കും ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കാലയളവിൽ നടത്തുക. 70,000 സീറ്റുകൾ കൂടി ചേർത്തിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. രാജ്യാന്തര വിമാന കമ്പനികളും ഖരീഫ് പ്രമാണിച്ച് സർവീസ് വർധിപ്പിക്കുന്നുണ്ട്. സലാലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് നടക്കുന്ന സമയമാണ് ഖരീഫ് കാലം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് പേരാണ് ഖരീഫ് ആസ്വദിക്കാനായി ദോഫാറിലേക്ക് ഒഴുകുക. സ്വന്തം വാഹനങ്ങളിലും മറ്റുമായി റോഡ്…

Read More

ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ജുലൈ 15 മുതൽ

രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തുപകർന്ന് ഒമാൻ കൈറ്റ് ഫെസ്റ്റിവൽ വരുന്നു. ഒമാൻ സെയിലുമായി സഹകരിച്ച് ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി ( ഒമ്രാൻ) നടത്തുന്ന പരിപാടി ജുലൈ 15 മുതൽ 24 വരെയാണ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാർ അൽ ഹിക്മാനിൽനിന്ന് ആരംഭിച്ച് റാസ് അൽ ഹദ്ദിൽ അവസാനിക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്. ഒമാനിലെ ഏറ്റവും മനോഹരമായ തീര പ്രദേശത്താണ് ഫെസ്റ്റിവവൽ നടക്കുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാകും ഫെസ്റ്റിവൽ. ഭൂമിശാസ്ത്രപരമായ വ്യാപ്തി ഇതിൽ പ്രധാനമാണ്. വികസിത…

Read More

അൽ അമീറത് – ബൗഷർ മൗണ്ടൈൻ റോഡിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

അൽ അമീറത് – ബൗഷർ മൗണ്ടൈൻ റോഡിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി മസ്കറ്റ് മുനിസിപ്പാലിറ്റി ഹൈറ്റ് ബാരിയറുകൾ സ്ഥാപിച്ചു. 2025 മെയ് 6-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭഗമായി ഈ റോഡിൽ മൂന്ന് ടണ്ണിലധികം ഭാരം അല്ലെങ്കിൽ മൂന്ന് മീറ്ററിലധികം ഉയരമുള്ള വാഹനങ്ങൾ തടയുന്നതിനുള്ള ഹൈറ്റ് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ ഈ നിയന്ത്രണം കർശനമായി പാലിക്കാനും മറ്റു റൂട്ടുകളിലൂടെ തങ്ങളുടെ വാഹനങ്ങൾ ഓടിക്കാനും മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഈ വർഷത്തെ ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ജൂലൈ 15-ന് ആരംഭിക്കും

ഈ വർഷത്തെ ഒമാൻ കൈറ്റ് ഫെസ്റ്റിവൽ 2025 ജൂലൈ 15-ന് ആരംഭിക്കും. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ സെയിലുമായി ചേർന്ന് ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയാണ് ഒമാൻ കൈറ്റ് ഫെസ്റ്റിവൽ 2025 സംഘടിപ്പിക്കുന്നത്. 2025 ജൂലൈ 15 മുതൽ 24 വരെയാണ് ഇത്തവണത്തെ ഒമാൻ കൈറ്റ് ഫെസ്റ്റിവൽ.

Read More

ഒമാനിൽ കൊടും ചൂട് തുടരുന്നു, ഇന്ന് മുതൽ വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമാകും

മസ്‌കറ്റ്: ഒമാനിൽ കനത്ത ചൂട് തുടരുന്നു. ഒമാനിലെ സുവൈഖിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട 45.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. സൂറിൽ 45.6 ഡിഗ്രി സെൽഷ്യസും സുഹാറിൽ 45.5 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഇതുവരെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് സുഹാറിലായിരുന്നു. സീബ്, ഹംറ അൽ ദുരു, അൽ അവാബി, ഫഹൂദ്, ഖൽഹാത്ത്, സമൈ, എന്നിവിടങ്ങളിൽ 43 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. ഇബ്രിയിലും ഉംസമൈമിലും 42…

Read More

പ്രവാസികളുടെ പിഴതുകകളിലെ ഇളവുകൾ സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

റെസിഡൻസി കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികളുടെ പിഴതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തത നൽകി. 2025 മെയ് 5-നാണ് ROP അധികൃതർ ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്. വിസ, റെസിഡൻസി സാധുത പുതുക്കുന്നത് സുഗമമാക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായാണ് ഈ അറിയിപ്പ്. ഈ അറിയിപ്പ് പ്രകാരം ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികളുടെയും, തൊഴിലുടമകളുടെയും ഇത്തരം പിഴതുകകൾ ഒഴിവാക്കി നൽകുന്നതാണെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്. താഴെ…

Read More

ജി.സി.സി രാജ്യങ്ങളിൽനിന്ന് വാഹനം ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർഒപി

2025 ജൂലൈ ഒന്ന് മുതൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് വാഹനം ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളുമായി റോയൽ ഒമാൻ പൊലീസ്.ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ആൻഡ് കസ്റ്റംസാണ് ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നിശ്ചയിച്ച മാനദന്ധങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഏത് രാജ്യത്ത് നിന്നാണോ വാഹനം ഇറക്കുമതി ചെയ്യുന്നത് അതാത് രാജ്യത്തിന്റെ കയറ്റുമതി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മാത്രമായിരിക്കും ഒമാനിൽ വാഹന രജിസ്‌ട്രേഷൻ ലഭിക്കുക. ജി.സി.സി രാജ്യങ്ങളിൽ കര, കടൽ, വായു മാർഗ്ഗം ഇറക്കുമതി…

Read More

മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ദി​നം ഒ​രു റി​യാ​ലി​ന് പാ​ർ​ക്കി​ങ്

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്‌സ് അധികൃതർ. P5 പാർക്കിങ് ഏരിയയിൽ ദീർഘകാലയളവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.ഖരീഫ് ടൂറിസ്റ്റ് സൗകര്യം കൂടി കണക്കിലെടുത്ത് സെപ്റ്റംബർ 30വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ലോജിസ്റ്റിക്‌സ് ദിന ആഘോഷത്തിന്റെ ഭാഗമായി ഒമാൻ എയർപോർട്‌സ് പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളിലാണ് യാത്രകാർക്ക് ഗുണകരമാകുന്ന പാർക്കിങ് പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോജിസ്റ്റിക്‌സ് ദിനാഘോഷത്തിൽ മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ്…

Read More

മസ്‌കത്ത് വിമാനത്താവളത്തിൽ ഒരു റിയാലിന് പാർക്കിങ് സൗകര്യം; ആനുകൂല്യം സെപ്റ്റംബർ 30വരെ

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്സ് അധികൃതർ. പി 5 പാർക്കിങ് ഏരിയയിൽ ദീർഘകാലയളവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഖരീഫ് ടൂറിസ്റ്റ് സൗകര്യം കൂടി കണക്കിലെടുത്ത് സെപ്റ്റംബർ 30വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ലോജിസ്റ്റിക്സ് ദിന ആഘോഷത്തിന്റെ ഭാഗമായി ഒമാൻ എയർപോർടസ് പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് യാത്രക്കാർക്ക് ഗുണകരമാകുന്ന പാർക്കിങ് പ്രഖ്യാപനം. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോജിസ്റ്റിക്സ് ദിനാഘോഷത്തിൽ മസ്‌കത്ത് ഗവർണർ സയ്യിദ്…

Read More

ദോഫാർ ഖരീഫ് സീസൺ ജൂൺ 21 ന് ആരംഭിക്കും

ദോഫാർ ഖരീഫ് സീസൺ ജൂൺ 21 ന് ആരംഭിക്കും. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സയീദ് ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025 ലെ ദോഫാർ ശരത്കാല സീസൺ ജൂൺ 21 ന് ആരംഭിച്ച് സെപ്റ്റംബർ 20 വരെയാണ് ഉണ്ടാവുക. ഷോപ്പിംഗ് ഏരിയ, ഓപ്പൺ എയർ തിയേറ്റർ, ഗെയിമിംഗ് ഏരിയ, ലേസർ ഷോ ഉൾപ്പെടെ ഇത്തീൻ സ്‌ക്വയർ സൈറ്റ് ഇനി ആഗോള ഇവന്റ് ഹബ്ബായിരിക്കുമെന്ന് തുർക്കി…

Read More