കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾക്ക് ആരോഗ്യ പരിശോധന

കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു. പകർച്ചവ്യാധികൾ തിരിച്ചറിയാനും പ്രവാസികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവരുടെ ആരോഗ്യ ക്ഷമത ഉറപ്പാക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ലേബർ സ്‌ക്രീനിംഗ് യൂണിറ്റ് സമഗ്ര ആരോഗ്യ പരിശോധനകൾ നടത്തുന്നത്. കുവൈത്തിൽ ഉണ്ടാകാവുന്ന ആരോഗ്യ അപകടസാധ്യതകൾക്കെതിരായ ആദ്യ പ്രതിരോധമാണ് ഈ യൂണിറ്റെന്ന് യൂണിറ്റ് മേധാവി ഡോ. ഗാസി അൽ-മുതൈരി പറഞ്ഞു. പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നതായും വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകളുടെ സംയോജനം, പരിശോധനാ കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിക്കൽ,…

Read More

കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് നിലവിൽ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസറമദാൻ. പൊടിക്കാറ്റ് സീസണിന് മുമ്പുള്ള അന്തരീക്ഷ അസ്ഥിരതയുടെ ഒരു ഘട്ടമാണിത്. ഇത് ഔദ്യോഗികമായി ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്നു. ചിലപ്പോൾ ഇടിമിന്നലും ചില പ്രദേശങ്ങളിൽ പൊടി ഉയർത്താൻ സാധ്യതയുള്ള കാറ്റും ഉണ്ടാകാമെന്നും അദ്ദേഹം വിശദീകരിച്ചു. സമീപകാലത്തുണ്ടായ വർധനവിന് ശേഷം താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കടലിൽ തിരമാലകൾ ഗണ്യമായി ഉയരാനും തെക്കുകിഴക്കൻ കാറ്റ് നേരിയതിൽ നിന്ന് മിതമായ രീതിയിൽ വ്യത്യാസപ്പെടാനും ഇടയ്ക്കിടെ ശക്തമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read More

‘സ​ഹൽ’​വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം

സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും. ‘ത​വാ​സു​ൽ’ സേ​വ​നം വ​ഴി 24 മ​ണി​ക്കൂ​റും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​മാ​കും. മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സേ​വ​നം നി​ല​വി​ൽ വ​ന്ന​ത്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​റി​യി​പ്പ് ല​ഭി​ച്ച നി​മി​ഷം മു​ത​ൽ അ​തി​ന് നി​യ​മ​പ്രാ​ബ​ല്യ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Read More

കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ

കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ. 1976-ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഈ മാസം 22ന് പ്രാബല്യത്തിലാകുക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം. സുപ്രധാനമായ മാറ്റങ്ങൾ സാമൂഹ മാധ്യമങ്ങൾ വഴി മന്ത്രാലയം അറിയിക്കുന്നുണ്ട്. ഏപ്രിൽ 22 മുതൽ 12 കുറ്റങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ ഏത് വിഭാഗത്തിലുള്ള പൊലീസിനും അനുമതി നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ നടപ്പാക്കാനും ഈ ഭേദഗതി…

Read More

കുവൈത്തിൽ മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം ഇനി മുതൽ സെൻട്രൽ ബാങ്കിന്

 രാജ്യത്ത് പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായി. നിലവിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലായിരുന്നു എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂൺ 11നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് നേരത്തെ തന്നെ എല്ലാ എക്സ്ചേഞ്ചുകൾക്കും പുതിയ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, പ്രസ്തുത തീരുമാനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Read More

അവധി ദിനങ്ങളിലും സേവനങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

പെരുന്നാൾ അവധി ദിനങ്ങളിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. ആരോഗ്യ സേവനം ഉറപ്പാക്കാൻ 35 താൽക്കാലിക ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈദ് അവധിക്കാലത്ത് രാജ്യത്തെ 40 ശതമാനം പ്രാഥമിക മെഡിക്കൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും. കൂടാതെ, എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി മെഡിക്കൽ സെന്ററുകൾ അർധരാത്രി വരെ പ്രവർത്തിക്കും. മെഡിക്കൽ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദിയുടെയും അണ്ടർസെക്രട്ടറി ഡോ.അബ്ദുൽറഹ്‌മാൻ…

Read More

കുവൈത്തിലെ ഈദ് നമസ്കാര സമയം പ്രഖ്യാപിച്ചു

കുവൈത്തിൽ ഈദ് നമസ്കാരത്തിന്‍റെ സമയം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളികൾക്ക് പുറമേ, രാജ്യത്തുടനീളമുള്ള 57 പ്രാർത്ഥനാ ഹാളുകളിലും രാവിലെ 5:56 ന് ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ ഈദ് പ്രാർത്ഥനകൾക്കായി മൈതാനങ്ങൾ, യുവജന കേന്ദ്രങ്ങൾ, മാതൃകാ കായിക മൈതാനങ്ങൾ എന്നിവിടങ്ങളിലും പ്രാർത്ഥന സൗകര്യം ഉണ്ടാകുമെന്ന് മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.

Read More

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​രും സൗ​ദി അ​റേ​ബ്യ​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ഇ​ത് പാ​ലി​ക്ക​ണം. സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും അ​നു​സ​രി​ച്ചാ​ണ് മു​ന്ന​റി​യി​പ്പ്. ര​ണ്ട് വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള എ​ല്ലാ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണ്. പ്ര​ത്യേ​കി​ച്ച് വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളോ ദു​ർ​ബ​ല​മാ​യ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​ർ​ക്ക്. മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ യാ​ത്ര​ക്ക് കു​റ​ഞ്ഞ​ത് പ​ത്തു​ദി​വ​സം മു​മ്പെ​ങ്കി​ലും വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യ​ൽ…

Read More

കുവൈത്തിൽ ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ ഡ്രോ ക്രമക്കേട് നടത്തിയ ഈജിപ്ത്യൻ സ്ത്രീ അറസ്റ്റിൽ

കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ ഡ്രോ ക്രമക്കേടിൽ ഉൾപ്പെട്ടതായി കരുതുന്ന ഈജിപ്ത്യൻ സ്ത്രീയെ അറസ്റ്റ് ചെയ്തു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ക്രിമിനൽ അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടത്താൻ സ്ത്രീയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സംഭവത്തിൽ ഇവരുടെ ഭർത്താവും അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. അതിനിടെ അന്വേഷണ സംഘം സംശയിക്കപ്പെടുന്ന മന്ത്രാലയ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ക്രമക്കേടിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്നയാളുകളുടെ വിവരങ്ങൾ വിമാനത്താവളത്തിലും എല്ലാ എൻട്രി,…

Read More

ഹൃദയാഘാതം മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന്മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കൽ മരുത്തുംപടി തെക്കേക്കര പുത്തൻവീട്ടിൽ മനോജ് കുര്യൻ (44) ആണ് അന്തരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അബു ഖലീഫയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലീം കോമെരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്

Read More