കുവൈത്തിൽ നിന്ന് ഒറ്റദിവസം നാടുകടത്തിയത് 329 പ്രവാസികളെ, കൂടുതലും സ്ത്രീകൾ

കുവൈത്തിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 329 പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. താമസ നിയമങ്ങൾ ലംഘിച്ചതിന് പബ്ലിക് സെക്യൂരിറ്റി അധികൃതർ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയവരും, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം കൈവശം വെച്ചതിന് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് റഫർ ചെയ്തവരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും ഈ സംഘത്തിൽ ഉൾപ്പെടുന്നു. നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റുകൾക്കായി ആദ്യം അവരുടെ സ്‌പോൺസർമാരെ ബന്ധപ്പെടും. സ്‌പോൺസർമാർ…

Read More

കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ, തൊഴിൽ പദവികളിൽ മാറ്റം വരുത്തുന്നത് നിർത്തലാക്കി

കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതയിലും ജോലി പദവിയിലും മാറ്റം അനുവദിച്ചിരുന്ന സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇതോടെ, ബിരുദം പരിഷ്‌കരിക്കാനോ ജോലി തസ്തിക മാറ്റാനോ ഇനി അപേക്ഷിക്കാൻ കഴിയില്ല. തൊഴിലിടങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് നടപടി. വർക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിച്ചവർക്കും മറ്റ് മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറിയവർക്കുമാണ് പുതിയ വിലക്ക് ബാധകമാകുക. ഇതിന്റെ ഭാഗമായി പ്രാരംഭ ജോലിയുമായി പൊരുത്തപ്പെടാത്ത ഉയർന്ന യോഗ്യതയിലേക്കുള്ള അപ്ഗ്രേഡുകൾ ഇനി മുതൽ അനുവദിക്കില്ല….

Read More

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് കുവൈത്ത്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത് രം​ഗത്ത്. രണ്ട് സൗഹൃദ രാജ്യങ്ങളോടും സംയമനം പാലിക്കാനും സംഭാഷണം, നയതന്ത്രം, സമാധാനപരമായ മാർഗങ്ങൾ എന്നിവയിലൂടെ അവരുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനും ആഹ്വാനം ചെയ്തു. ഇത് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന സമഗ്രവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്ക് നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

ബിൻസിക്കും സൂരജിനും യാത്രാമൊഴിയേകി കുവൈത്ത്

കുവൈത്തിൽ മരിച്ച നഴ്‌സ് ദമ്പതികൾക്ക് പ്രവാസലോകത്തിൻറെ അന്ത്യാഞ്ജലി. കൊല്ലപ്പെട്ട എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സഭാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിറകണ്ണുകളോടെയാണ് നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചത്. മൃതദേഹത്തിൽ കുവൈത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, സുഹൃത്തുക്കളും, സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനായി സഭാ മോർച്ചറിയിൽ എത്തിച്ചത്. നേരത്തെ തന്നെ നൂറുകണക്കിനാളുകൾ മൃതദേഹങ്ങൾ കാണാനായി തടിച്ചുകൂടിയിരുന്നു. പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയിലെ…

Read More

ഇ-വിസ നടപടികൾ പരിഷ്‌കരിച്ച് കുവൈത്ത്; ഗുണം ഇവർക്ക്

ജിസിസിയിലെ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇ-വിസ നടപടികൾ കുവൈത്ത് പരിഷ്‌കരിച്ചു. ജി സി സി രാജ്യങ്ങളിലെ യോഗ്യരായ പ്രവാസികൾക്ക് പ്രവേശനം വിപുലമാക്കുന്നതിനായാണ് ഇ-വിസ നിയമങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. സുരക്ഷയും നിയന്ത്രണ സുരക്ഷാ മുൻകരുതലുകളും നിലനിർത്തിക്കൊണ്ട് കുടിയേറ്റ പ്രക്രിയകൾ ആധുനികവൽക്കരിക്കുക എന്നതാണ് ലക്ഷ്യം.പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുവൈറ്റ് ഇ-വിസയ്ക്ക് അപേക്ഷിക്കാം. കുവൈത്ത് ഇ-വിസ അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈനിലാണ് ചെയ്യേണ്ടത്. സാധാരണയായി 1 മുതൽ 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അപേക്ഷാ നടപടികൾ പ്രോസസ്സ്…

Read More

വനിതകൾക്ക് പ്രത്യേക യോഗ പരിപാടിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസി;`പത്മശ്രീ’ ശൈഖ അലി ജാബിർ പങ്കെടുത്തു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ അംബാസഡറുടെ ഔദ്യോഗിക വസതിയായ ഇന്ത്യാ ഹൗസിൽ വനിതകൾക്കായി ഒരു പ്രത്യേക യോഗാ പരിപാടി സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ വനിതാ അംബാസഡർമാരും അംബാസഡർമാരുടെ ഭാര്യമാരും പ്രാദേശിക യോഗാ പരിശീലകരും പരിപാടിയിൽ പങ്കെടുത്തു. കുവൈത്തിൽ യോഗയെ പ്രോത്സാഹിപ്പിച്ചതിനുള്ള സംഭാവനകൾക്ക് അടുത്തിടെ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നായ ‘പത്മശ്രീ’ ലഭിച്ച രാജകുടുംബാംഗമായ ശൈഖ അലി അൽ ജാബർ അൽ…

Read More

കുവൈത്തിലെ പൊതു ആശുപത്രികളിൽ കഴിഞ്ഞ വർഷം മെഡിക്കൽ പിഴവുകളൊന്നുമുണ്ടായില്ല; ആരോഗ്യ മന്ത്രി

രാജ്യത്തെ പൊതു ആശുപത്രികളിൽ കഴിഞ്ഞ വർഷം മെഡിക്കൽ പിഴവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ. ശൂറ കൗൺസിൽ അംഗം ഡോ. ഇബ്തിസാം അൽ ദല്ലാലിൻറെ പാർലമെൻററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലും മറ്റ് സർക്കാർ നടത്തുന്ന ആരോഗ്യ കേന്ദ്രങ്ങളിലും 2024 ൽ ഒരു പിഴവ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി സ്ഥിരീകരിച്ചു. 2023 ൽ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നാഷനൽ ഹെൽത്ത്…

Read More

പൊടിക്കാറ്റിൽ ലാൻഡിങ് പ്രയാസം, ഇന്ത്യയുടേതടക്കം മൂന്ന് വിമാനങ്ങൾ കുവൈത്തിൽ നിന്ന് ദമ്മാമിലേക്ക് തിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ ശക്തമായ പൊടിക്കാറ്റ് വിമാന സർവീസുകളെയും ബാധിക്കുന്നു. ഇന്നലെ വൈകുന്നേരം വീശിയ കനത്ത പൊടിക്കാറ്റിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാന സർവീസുകളാണ് വഴി തിരിച്ചുവിട്ടത്. കാറ്റിനെ തുടർന്ന് വിമാനത്താവളത്തിലെ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനാലാണ് മൂന്ന് വിമാനങ്ങൾ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്. കാലാവസ്ഥ അസ്ഥിരമായിരുന്നിട്ടും യാത്രക്കാരെയും വിമാനങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് എയർ നാവിഗേഷൻ വകുപ്പ് ഡയറക്ടർ ദാവൂദ് അൽ…

Read More

കുവൈത്തിൽ കുത്തേറ്റു മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കുവൈത്തിൽ കുത്തേറ്റു മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജാബിർ ആശുപത്രിയിലെ നഴ്സായ ശ്രീകണ്ഠപുരം നടുവിൽ സൂരജിന്റെയും ഡിഫൻസ് ആശുപത്രിയിലെ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസിയുടെയും മൃതദേഹമാണ് നാട്ടിലെത്തിക്കുക. ഉച്ചയ്ക്ക് സബ് മോർച്ചറിയിലെ പൊതുദർശനത്തിന് ശേഷം രാത്രി 9:20-നുള്ള വിമാനത്തിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും കെ.കെ.എം.എയുടെ കീഴിലുള്ള മാഗ്നറ്റ് ടീം പൂർത്തിയാക്കിയതായി അറിയിച്ചിട്ടുണ്ട്. സൂരജിനെയും ബിൻസിയെയും വ്യാഴാഴ്ചയാണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

കുവൈത്തിൽനിന്ന് 14 വിമാനക്കമ്പനികൾ സർവിസ് അവസാനിപ്പിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവിസുകൾ അവസാനിപ്പിച്ചു. ലുഫ്താൻസ, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെയുള്ളവയാണ് പ്രവർത്തനം നിർത്തിയത്. സാമ്പത്തിക മാന്ദ്യവും കുറഞ്ഞ യാത്രക്കാരുടെ എണ്ണവുമാണ് സർവിസുകൾ അവസാനിപ്പിക്കാൻ പ്രധാന കാരണമെന്നാണ് സൂചന. 2024- ൽ യാത്രക്കാരുടെ എണ്ണം 1 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും പ്രാദേശിക മത്സരം ശക്തമായതും തിരിച്ചടിക്ക് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.

Read More