
ബഹ്റൈനിൽ മുൻ ഭാര്യയെ അപമാനിച്ച് സന്ദേശമയച്ച വ്യക്തിക്ക് 50 ദീനാർ പിഴ
മുൻ ഭാര്യയെ അപമാനിച്ച് സന്ദേശമയച്ച വ്യക്തിക്ക് 50 ദീനാർ പിഴ ചുമത്തി കോടതി. തന്നെ അപകീർത്തിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചതെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പിഴ വിധിക്കുകയായിരുന്നു. സന്ദേശത്തിൻറെ പകർപ്പടക്കമാണ് യുവതി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.