
ഒമാനിൽ ഇന്ന് ചെറിയ പെരുന്നാൾ;ആശംസകൾ അറിയിച്ച് ഭരണാധികാരി
ഒമാനിൽ ഇന്ന് ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ വിശുദ്ധ റമദാൻ 30 പൂർത്തിയാക്കിയാണ് ഒമാനിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ചു.എല്ലാം ജനങ്ങൾക്കും നന്മയും ശാശ്വത സ്ഥിരതക്കും വേണ്ടി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന്. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിങ്ങൾക്കും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ കൈവരട്ടെയെന്നും സുൽത്താൻ പറഞ്ഞു. ബൗഷറിലുള്ള സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക്കിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഈദ്…