
കഥായാനം ; രണ്ട് കൃതികൾ ചർച്ച ചെയ്തു
പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ കഥായാനം: കഥവഴിയിലൂടെ ഒരു യാത്ര പരിപാടി സംഘടിപ്പിച്ചു. അജിത് കണ്ടല്ലൂരിന്റെ ഇസബെല്ല, ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദി റോസസ് എന്നീ പുസ്തകങ്ങൾ കഥായാനത്തിൽ ചർച്ച ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെള്ളിയോടൻ മോഡറേറ്ററായിരുന്നു. ഇ.കെ. ദിനേശൻ ഇസബെല്ലയും ദീപ ചിറയിൽ വാർസ് ഓഫ് ദി റോസസും അവതരിപ്പിച്ചു. ഇസബെല്ലയുടെ രണ്ടാം പതിപ്പിന്റെ കവർ പ്രകാശനം ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം റെജി സാമുവലിന് നൽകി…