ആപ്സ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടിക്ക്​ 1.28 കോടി രൂപയുടെ സമ്മാനം

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇകോണമി സംഘടിപ്പിച്ച ‘ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പി’ൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യു.എസ് ഡോളറിന്‍റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിൽ നിന്ന് ഇവർ പുരസ്കാരം സ്വീകരിച്ചു. 132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്….

Read More

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു

ഹാമിൽട്ടണിലെ ഒൻറാരിയോ ടൗണിലുണ്ടായ ഗ്യാങ് ലാൻഡ് മോഡൽ വെടിവെയ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. മൊഹാക്ക് കോളേജ് വിദ്യാർഥിനി 21 വയസ്സുള്ള ഹർസിമ്രത് ആണ് കൊല്ലപ്പെട്ടത്. പാർടൈം ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കവെ വൈകുന്നേരം 7.30 നാണ് പെൺകുട്ടിക്ക് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കറുത്ത നിറത്തിലുള്ള എസ്.യു.വി കാറിൽ വന്നയാളാണ് വെടിയുതിർത്തതെന്ന് കണ്ടെത്തി. വെടിവെയ്പിൽ മറ്റാർക്കും പരിക്കില്ലെന്ന് പൊലീസ്…

Read More

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. 840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000 കടന്നു. ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാൽ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം…

Read More

രാത്രിയിലെ ഈ ശീലം നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം.

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ആളുകൾ ആദ്യം വിട്ടുവീഴ്ച ചെയ്യുന്നത് ഉറക്കത്തിന്റെ കാര്യത്തിലാണ്. ആരോഗ്യത്തോടെയിരിക്കാൻ, കൃത്യസമയത്ത് ഉറങ്ങുന്നതിനൊപ്പം കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് പ്രധാനമാണ്. രാത്രി വൈകുവോളം ഉണർന്നിരിക്കുന്നത് നമ്മുടെ പ്രായത്തെ നേരിട്ട് ബാധിക്കുന്നു.ഗവേഷണ പ്രകാരം, രാത്രി വൈകിയും ഉണർന്നിരിക്കുന്നവരുടെ ആയുസ്സ്ശരാശരി 10% കുറയുന്നു എന്നാണ് പറയപ്പെടുന്നത് . വൈകി ഉണർന്നിരിക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്ന ഇക്കാലത്ത്. ആളുകൾ ഈ കാര്യത്തിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്….

Read More

നിങ്ങൾക്ക് മുടി കൊഴിയുന്നുണ്ടോ ? മുരിങ്ങ എണ്ണ ഉപയോഗിച്ചു നോക്കൂ

മുരിങ്ങയെ ‘അത്ഭുത വൃക്ഷം’ എന്നാണ് വിളിക്കുന്നത്. ഇഴയുടെ വിത്ത് മുതൽ ഇലകളും കായ്കളും വരെ എല്ലാം പോഷകാഹാരത്തിന്റെ കലവറയാണ്. മുടിയുടെ വളർച്ചയ്ക്കും മുരിങ്ങ ഏറെ ഗുണകരമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ മുരിങ്ങയ്ക്ക ഉൾപ്പെടുത്തുന്നതിനൊപ്പം, നിങ്ങൾക്ക് അതിൽ നിന്ന് നല്ലൊരു എണ്ണയും ഉണ്ടാക്കാം മുരിങ്ങ എണ്ണയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.മുരിങ്ങ എണ്ണയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടി പൊട്ടുന്നത് തടയുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യും….

Read More

കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.

Read More

കാസർകോട് പെരുമ്പള സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ: കാസർകോട് പെരുമ്പള സ്വദേശി ദുബൈയിൽ അന്തരിച്ചു. സന്തോഷ് നഗർ മാരയിൽ താമസിച്ചിരുന്ന അബ്ദുൽ സത്താർ (54) ആണ് മരിച്ചത്. 30 വർഷമായി ദുബൈ ഉമ്മുസുഖൈമിൽ യുഎഇ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു. നെഞ്ചുവേദനയും ദേഹസ്വാസ്ഥ്യവും അനുഭപ്പെട്ടിരുന്ന ഇദ്ദേഹം താമസസ്ഥലത്തു രാത്രി ഉറക്കത്തിനിടെ മരണപ്പെടുകയിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. രണ്ടര വർഷം മുമ്പാണ് സത്താർ അവസാനമായി നാട്ടിൽ പോയി വന്നത്. പരേതനായ സുലൈമാൻ നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംസാദ്. മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല,ഫാത്തിമ സന, ഷഹനാസ്…

Read More

പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ അജിത് കുമാർ (43) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ്: തമ്പാൻ, മാതാവ്: റുഗ് മണി (പരേത), ഭാര്യ: വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്,…

Read More

അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ഇന്ന് പെസഹ

ക്രിസ്തുദേവന്റെ അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. തന്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ദിനം കൂടിയാണ് പെസഹാ ദിനമായി ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും

Read More

‘ഇതുവരെ 85,000 വീസകൾ നൽകി’: ഇന്ത്യക്കാരെ മാടിവിളിച്ച് ചൈന, നടപടികളിൽ ഇളവ്

ന്യൂഡൽഹി: ഈ വർഷം ഏപ്രിൽ ഒൻപതുവരെ ഇന്ത്യൻ പൗരന്മാർക്കായി 85,000ൽ അധികം വീസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി. ചൈന സന്ദർശിക്കാൻ കൂടുതൽ ഇന്ത്യൻ പൗരന്മാരെ ക്ഷണിക്കുന്നുവെന്നും എക്‌സിലെ കുറിപ്പിൽ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് പറഞ്ഞു. ഇന്ത്യൻ സന്ദർശകർക്കുള്ള വീസ പ്രക്രിയ ലളിതമാക്കുന്ന നടപടികളുടെ ഭാഗമായി, വിവിധ ഇളവുകൾ ചൈനീസ് സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇളവുകൾ ഇങ്ങനെ 1 വീസ ഫീസ് കുറച്ചു 2 മുൻകൂട്ടി ബുക്ക് ചെയ്യാതെ, പ്രവർത്തന ദിവസങ്ങളിൽ നേരിട്ട് വീസ സെന്ററുകളിൽ ചെന്ന്…

Read More