മസ്‌കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 26ന് സുഹാറിൽ

മസ്‌കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഏപ്രിൽ 26ന് സുഹാർ ഫലജിലുള്ള ജിൻഡാൽ ടൗൺഷിപ്പ് ഹാളിൽ നടത്തും. സുഹാറിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചാണ് ക്യാമ്പൊരുക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് ക്യാമ്പ്. പവർ ഓഫ് അറ്റോർണിയുടെ സാക്ഷ്യപ്പെടുത്തൽ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സത്യവാങ്മൂലം, പേരിന്റെ അക്ഷര വിന്യാസത്തിൽ ചെറിയ മാറ്റം, കുടുംബപ്പേര് ചേർക്കൽ അല്ലെങ്കിൽ പാസ്പോർട്ടിൽ പേരുകൾ വിഭജിക്കൽ എന്നിവക്കുള്ള അപേക്ഷകൾ, നവജാതശിശുക്കളുടെ ജനന രജിസ്‌ട്രേഷൻ, എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും സി.ഐ.ഡബ്ല്യു.ജി (ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ…

Read More

ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കായി പാട്ടുപാടി സൗദി ഗായകൻ

ചൊവ്വാഴ്ച ജിദ്ദയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളവും ഹൃദയംഗമവുമായ സ്വീകരണം ലഭിച്ചു. അവിടെ ഒരു അറബി ഗായകൻ ‘ഏ വതൻ’ എന്ന ഇന്ത്യൻ ഗാനത്തിന്റെ ആത്മാർത്ഥമായ പാരായണം നടത്തി. ഇന്ത്യൻ നേതാവിനെ സ്വാഗതം ചെയ്യുന്നതിനായി സൗദി ഗായകൻ ഹാഷിം അബ്ബാസ് ബോളിവുഡ് ചിത്രമായ റാസിയിലെ ഗാനം ആലപിച്ചു. പ്രകടനം തുടരുമ്പോൾ, കാണികൾ പശ്ചാത്തലത്തിൽ ഇന്ത്യൻ പതാകകൾ വീശിയപ്പോൾ പ്രധാനമന്ത്രി മോദിയും കൈയടിച്ചുകൊണ്ട് പങ്കുചേർന്നു. പ്രധാനമന്ത്രി മോദിയുടെ വരവ് ഉന്നതമായ ആചാരപരമായ ബഹുമതികളോടെയായിരുന്നു. അദ്ദേഹത്തിന്റെ വിമാനം സൗദി വ്യോമാതിർത്തിയിൽ…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

കത്തോലിക്കാ സഭയുടെ ആത്മീയ നേതാവായ പൊപ്പ് ഫ്രാൻസിസ് അന്തരിച്ചത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ. പൊപ്പ് ഫ്രാൻസിസിന്റെ വിയോഗം മുഴുവൻ മനുഷ്യജാതിക്കുള്ള നഷ്ടമാണന്നും. അദ്ദേഹം ദരിദ്രർക്കും പീഡിതർക്കുമായി നിലകൊണ്ട ശബ്ദം ആയിരുന്നുഎന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.സമാധാനത്തിനും നീതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു മാർപാപ്പ എന്നും അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പൊപ്പായ അദ്ദേഹം, സഭയെ കരുണയിലേക്കും നവീകരണത്തിലേക്കും നയിച്ചു. അഭയാർത്ഥികൾക്കും പരിസ്ഥിതിക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. വിവിധ മതങ്ങളുമായി…

Read More

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി

മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ. ലോകമാകെ സ്വീകാര്യനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എളിമയിൽ എഴുതിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നുംസ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നുവെന്നും അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ ഏറെ സ്‌നേഹിച്ച മാർപാപ്പമാരിൽ പ്രധാനിയായിരുന്നു അദ്ദേഹം.ഇന്ത്യ സന്ദർശിക്കമെന്ന ആഗ്രഹം…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ഓർമ

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദുബായി ഓർമ സംഘടന അനുശോചിച്ചു.അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തുകയും അവർക്കു വേണ്ടി വാദിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് അനുശോചനയിൽ പറഞ്ഞു. മനുഷ്യ സ്‌നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു . ജീവിതത്തിലുടനീളം അഭയാർഥികൾക്കുവേണ്ടി ശബ്ദമുയർത്തിയിരുന്ന ഇന്നേവരെ ഒരു മാർപാപ്പയും സ്വീകരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര എന്നും ഓർമ്മയുടെ ഭാരവാഹികൾ പറഞ്ഞു. ജനകീയനായ ആ പാപ്പ ഇനിയെന്നും ജനഹൃദയങ്ങളിൽ നിറവോടെ നിലനിൽക്കുമെന്നും…

Read More

കേരളാ കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കേരളാ കർണാടക അതിർത്തിയായ മാടപ്പള്ളികുന്നിനു സമീപം കന്നാരം പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരുക്കേറ്റാണ് ആന ചരിഞ്ഞതെനാണ് നിഗമനം ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊമ്പിന്റെ കുത്തേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കർണാടക വനമേഖലയോട് ചേർന്ന പുഴയോരത്താണ് ആനയുടെ ജഡം കണ്ടത്. ഈ വനമേഖലയിൽ സാധരണ കാണാറുള്ള ആനയാണ് ചെരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.

Read More

ആപ്സ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടിക്ക്​ 1.28 കോടി രൂപയുടെ സമ്മാനം

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇകോണമി സംഘടിപ്പിച്ച ‘ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പി’ൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യു.എസ് ഡോളറിന്‍റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിൽ നിന്ന് ഇവർ പുരസ്കാരം സ്വീകരിച്ചു. 132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്….

Read More

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു

ഹാമിൽട്ടണിലെ ഒൻറാരിയോ ടൗണിലുണ്ടായ ഗ്യാങ് ലാൻഡ് മോഡൽ വെടിവെയ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. മൊഹാക്ക് കോളേജ് വിദ്യാർഥിനി 21 വയസ്സുള്ള ഹർസിമ്രത് ആണ് കൊല്ലപ്പെട്ടത്. പാർടൈം ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കവെ വൈകുന്നേരം 7.30 നാണ് പെൺകുട്ടിക്ക് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കറുത്ത നിറത്തിലുള്ള എസ്.യു.വി കാറിൽ വന്നയാളാണ് വെടിയുതിർത്തതെന്ന് കണ്ടെത്തി. വെടിവെയ്പിൽ മറ്റാർക്കും പരിക്കില്ലെന്ന് പൊലീസ്…

Read More

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. 840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000 കടന്നു. ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാൽ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം…

Read More

രാത്രിയിലെ ഈ ശീലം നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം.

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ആളുകൾ ആദ്യം വിട്ടുവീഴ്ച ചെയ്യുന്നത് ഉറക്കത്തിന്റെ കാര്യത്തിലാണ്. ആരോഗ്യത്തോടെയിരിക്കാൻ, കൃത്യസമയത്ത് ഉറങ്ങുന്നതിനൊപ്പം കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് പ്രധാനമാണ്. രാത്രി വൈകുവോളം ഉണർന്നിരിക്കുന്നത് നമ്മുടെ പ്രായത്തെ നേരിട്ട് ബാധിക്കുന്നു.ഗവേഷണ പ്രകാരം, രാത്രി വൈകിയും ഉണർന്നിരിക്കുന്നവരുടെ ആയുസ്സ്ശരാശരി 10% കുറയുന്നു എന്നാണ് പറയപ്പെടുന്നത് . വൈകി ഉണർന്നിരിക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്ന ഇക്കാലത്ത്. ആളുകൾ ഈ കാര്യത്തിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്….

Read More