
രാത്രിയാത്ര നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കർണാടക സ്പീക്കർ യുടി ഖാദർ; യാത്രാ നിരോധനം ഉടൻ നീക്കാനാവില്ല
ബെംഗളൂരു: കേരള -കർണാടക അതിർത്തിയിലെ ബന്ദിപ്പൂർ രാത്രി യാത്ര നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കർണാടക സ്പീക്കർ യുടി ഖാദർ. ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധനം ഉടൻ നീക്കനാവില്ലെന്ന് കർണാടക സ്പീക്കർ യുടി ഖാദർ വ്യക്തമാക്കി. രാത്രി യാത്ര നിരോധനം എളുപ്പത്തിൽ തീരുമാനമെടുക്കാൻ പറ്റുന്ന കാര്യമല്ല.പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും കൂടി കർണാടകയ്ക്ക് പരിഗണിക്കേണ്ടതുണ്ടെന്നും യുടി ഖാദർ പറഞ്ഞു. ബെംഗളൂരുവിലെത്തിയ കേരളത്തിലെ മുനിസിപ്പൽ ചെയർമാൻമാരുടെ സംഘത്തോടാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്. യാത്രക്കാർ മറ്റു വഴികൾ പ്രയോജനപ്പെടുത്തണമെന്നും ജനപ്രതിനിധികൾ കാര്യങ്ങൾ ജനങ്ങളെ…