
പാലക്കാട്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: കരിമ്പ മൂന്നേക്കറിനു സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളെ അന്വേഷിച്ചെത്തിയ ബന്ധുകളാണ് ചിറയിൽ മുങ്ങിയ നിലയിൽ ഇവരെ കണ്ടത്. പ്രദീപും പ്രതീഷും പാലക്കാട് ജില്ലാ ആശുപത്രിയിലും രാധിക തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.