113കാരന്റെ ദീര്‍ഘായുസിന്റെ കാരണം എന്താണെന്നറിയാമോ?; ‘അതൊരു സ്ത്രീവിഷയമാണ്..!’

ചിലരുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും ദീര്‍ഘായുസിന്റെയുമെല്ലാം കാരണങ്ങള്‍ കേട്ടാല്‍ കൗതുകവും അദ്ഭുതവും തോന്നിപ്പോകും. 113കാരനായ ബ്രസീലിയന്‍ പൗരന്‍ സെല്‍വിനോ ജെസൂസിന്റെ ദീര്‍ഘായുസിന്റെ കാരണം കേട്ടവര്‍ക്കു തോന്നി, ഇതു സത്യമോ..! ‘ഞാന്‍ കല്യാണം കഴിച്ചിട്ടില്ല…’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘സമ്മര്‍ദങ്ങളില്ലാത്ത ജീവിതമാണു തന്റേതെന്നും അദ്ദേഹം പറയുന്നു. ‘പഴവും പച്ചക്കറിയും മാംസവുമെല്ലാം ബാലന്‍സ് ചെയ്താണു കഴിക്കുന്നത്. എന്തിനെയും പോസിറ്റീവായാണു കാണുന്നത്’ ഇതൊക്കെയാകാം ദീര്‍ഘായുസിന്റെ രഹസ്യം’ സെഞ്ചുറി കടന്നിട്ടും ആരോഗ്യത്തോടെയിരിക്കുന്ന സെല്‍വിനോ പറയുന്നു. 1910 ജൂലൈയിലാണ് ജെസൂസ് ജനിക്കുന്നത്. മുത്തശ്ശിയാണ് സെല്‍വിനോയെ…

Read More

അദ്ഭുതം ആ കണ്ടെത്തൽ…; 145 ദശലക്ഷം വർഷം മുന്പ് ജീവിച്ചിരുന്ന ഭീമാകാരനായ ദിനോസറിൻറെ അസ്ഥികൾ പോർച്ചുഗലിൽ

പോർച്ചുഗലിലെ പോന്പലിൽ വീടിൻറെ നിർമാണവുമായി ബന്ധപ്പെട്ടു മണ്ണു നീക്കം ചെയ്യുമ്പോഴാണ് സ്ഥലം ഉടമയുടെ കണ്ണിൽ അദ്ഭുതകരമായ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തൻറെ മുറ്റത്തുനിന്നു ലഭിച്ചത് ദിനോസറിൻറെ അസ്ഥികളാണെന്നു സംശയം തോന്നിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു. ദിനോസറിൻറെ അവശിഷ്ടങ്ങളാണെന്നു സ്ഥിരീകരിച്ച ഗവേഷകസംഘം ആ വർഷം തന്നെ അവിടെ ഖനനം ആരംഭിച്ചു. യൂറോപ്പിൽ, ഒരുപക്ഷേ ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും വലിയ അവശിഷ്ടങ്ങളാണിതെന്ന് പോർച്ചുഗൽ ലിസ്ബൺ സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസസിലെ പാലിയൻറോളജിസ്റ്റായ എലിസബത്ത് മലഫയ വ്യക്തമാക്കി. ജീവിച്ചിരുന്നപ്പോൾ ഏകദേശം 39 അടി…

Read More

ലോകത്തെ കരയിച്ച പത്തുവയസുകാരിയുടെ സൗഹൃദം; തന്റെ കൂട്ടുകാരനെ കാന്‍സറിന്റെ അവസാന നാളുകളില്‍ വിവാഹം കഴിച്ചു, പന്ത്രണ്ടാം ദിവസം മരണത്തിനു കീഴടങ്ങി

അമേരിക്കയിലെ രണ്ടു കുട്ടികളുടെ സൗഹൃദം കണ്ട് ലോകം തേങ്ങി. മാധ്യമങ്ങള്‍ വലിയ പ്രധാന്യമാണ് ആ വാര്‍ത്തയ്ക്കു കൊടുത്തത്. വായിച്ചവരെല്ലാം ഹൃദയം വിങ്ങിപ്പൊട്ടിക്കരഞ്ഞു. പത്തു വയസുകാരി എമ്മ എഡ്വേര്‍ഡ്‌സും അവളുടെ പ്രിയപ്പെട്ട സുഹൃത്ത് ഡാനിയല്‍ മാര്‍ഷലുമാണ് കഥയിലെ നായികാനായകന്മാര്‍. കാന്‍സര്‍ ബാധിതയാണ് എമ്മ. തന്റെ അവസാന ആഗ്രഹം കുടുംബാംഗങ്ങളോടു പറഞ്ഞപ്പോള്‍, അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ കൂടെനിന്നു. ഡാനിയലിന്റെ കുടുംബവും ആ കുഞ്ഞുമോളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. തുടര്‍ന്ന് അവരുടെ ആഗ്രഹം നടത്തിക്കൊടുത്തു. ലളിതമായിരുന്നു ചടങ്ങുകള്‍. എന്നാലും വേണ്ടപ്പെട്ടവരെല്ലാം ചടങ്ങിനെത്തിയിരുന്നു….

Read More

പിഞ്ചുകുഞ്ഞിനോട് ക്രൂരത; പാൽക്കുപ്പിക്കുള്ളിൽ മദ്യം നൽകിയ അമ്മ പിടിയിൽ

പിഞ്ചുകുഞ്ഞിനോട് ഇത്രയ്ക്കും ക്രൂരമായി പെറ്റമ്മയ്ക്കു പെരുമാറാൻ കഴിയുമോ? കാലിഫോർണിയയിലുണ്ടായ സംഭവം ലോകത്തെ ഞെട്ടിക്കുന്നതായി. നിർത്താതെ കരഞ്ഞ കുഞ്ഞിനു കരച്ചിൽ നിർത്താൻ പാൽക്കുപ്പിക്കുള്ളിൽ മദ്യം നിറച്ചുനൽകിയ അമ്മ ക്രൂരതയുടെ പര്യായമായി. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് യുവതി മദ്യം നൽകി ക്രൂരത കാണിച്ചത്. ന്യൂയോർക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന…

Read More

ലണ്ടനിലെ തേംസ് നദിയിലെ കാഴ്ച കണ്ട് ഭയന്നുവിറച്ച് ജനങ്ങള്‍; അത് സ്‌കോട്ടിഷ് നാടോടിക്കഥയിലെ പുരാണജീവിയോ..?

ലണ്ടനിലെ തേംസ് നദിയില്‍ നിന്നുള്ള കാഴ്ച ലോകത്തെ ഭയത്തിന്റെ കയത്തിലാക്കി. ലോച്ച് (ലോച്ച് നെസ്) എന്നു വിശ്വസിക്കുന്ന ഭീകരജീവിയുടെ ചിത്രമാണു വൈറലായത്. തേംസ് നദിയുടെ ഓളങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഭീകരജീവി. ചുവന്ന കണ്ണുള്ള ബേബി ഗോഡ്‌സില്ലയെ പോലെയിരിക്കുന്നു ചിത്രത്തിലെ ജീവിയെന്നും സൈബര്‍ ലോകം അഭിപ്രായപ്പെട്ടു. ജീവിയുടെ മുഖം മാത്രമാണ് വെള്ളത്തിനുമുകളിലുള്ളത്. ലണ്ടനുമായി ബന്ധപ്പെട്ട ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന ഒരു റെഡ്ഡിറ്റ് പേജ് ഫോട്ടോ ഓണ്‍ലൈനില്‍ പങ്കിട്ടു. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ഇപ്പോള്‍ തേംസില്‍ ഒരു കാര്യം കണ്ടു. അജ്ഞാത…

Read More