ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആറന്മുള പോലീസാണ് പിടികൂടിയത്. പത്തനംതിട്ട വികോട്ടയം സ്വദേശി ഫെബിൻബിജു, പ്രമാടം മറുർ സ്വദേശി സൗരവ് എസ് ദേവ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലും ബ്ലാംഗ്ലൂരും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ് ഫെബിൻബിജു. സൗരവ് പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക്‌ ഷോപ്പും നടത്തുന്നു. ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് കാറിൽ കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ…

Read More

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പോലീസിനോട് വിശദ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തെ എതിർത്തുകൊണ്ടാണ് പോലീസ് റിപ്പോർട്ട്‌ സമർപ്പിച്ചത്. കൂടാതെ നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ…

Read More

സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസം

ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തിൽ സമരം ശക്തമാക്കിയിരിക്കുകയാണ് ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. മൂന്ന് പേർ വീതമാണ് ഉപവാസമിരിന്നിരുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്നത്. ഇത് നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മാത്രമല്ല മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല…

Read More

ഗാസയിലെ നാസേർ ആശുപത്രിയിൽ ഇസ്രയേൽ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗാസയിലെ നസേർ ആശുപത്രി തകർത്ത് ഹമാസ് നേതാവ് ഇസ്മെയിൽ ബാറോമിനെ വധിച്ച് ഇസ്രയേൽ. ഹമാസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്മെയിലിൻ്റെ വധം. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യവും വെളിപ്പെടുത്തി. ഇന്നലെ തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടിരുന്നു. നസേർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആശുപത്രിയുടെ…

Read More

ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ  കീഴടങ്ങി

ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. കീഴടങ്ങിയവരില്‍ 6 പേരുടെ തലയ്ക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സിആർപിഎഫ് ഡി ഐ ജി ദേവേന്ദ്ര സിംഗ് നേഗിയുട മുന്നിലാണ് 22 മാവോയിസ്റ്റുകളും കീഴടങ്ങിയത്.  കീഴടങ്ങിയവരിൽ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.  ബിജാപൂരിൽ മാത്രം 107 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്.

Read More

ബിജെപി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് പ്രഖ്യാപിക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തെ രാജീവ് ചന്ദ്രശേഖരനാണ് സംസ്ഥാന പ്രസിഡൻറ് എന്നറിയിക്കും. തുടർന്ന് കേന്ദ്ര നേതൃത്വം വാർത്താ സമ്മേളനം വിളിക്കും. സംസ്ഥാന ബിജെപി ഭാരവാഹികളെയും നേതൃയോഗത്തിൽ തീരുമാനിച്ചേക്കും. സംസ്ഥാന ഭാരവാഹിത്വത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിന്റെ പേര് കേന്ദ്രനേതൃത്വം നിർദേശിക്കുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം കോർ കമ്മിറ്റി അംഗീകരിച്ചതിന് പിന്നാലെ, രാജീവ്…

Read More

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേർക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ 2005 ആഗസ്റ്റ് 7 ന്…

Read More

ഖത്തറില്‍ സ്‌കൂളുകള്‍ക്ക് 26, 27 തിയതികളില്‍ അവധി പ്രഖ്യാപിച്ചു.

ഖത്തറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 26, 27 തിയതികളില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചു. 2025 അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കുലര്‍ നമ്പര്‍ (4) ല്‍, സ്‌കൂള്‍ ഭരണകൂടങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു

Read More

പിബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് എം.വി ഗോവിന്ദൻ

പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രം​ഗത്ത്. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുണ്ടാകുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദന്‍റെ പ്രതികരണം. ഇളവ് ലഭിച്ചില്ലെങ്കിൽ ഏഴുപേരാണ് പിബിയിൽ നിന്ന് മാറിനിൽക്കേണ്ടിവരിക. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായിക്ക് പാർട്ടി ഇളവ് നൽകുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

Read More

പാലക്കാട് വാണിയംകുളത്ത് യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ച്; ഇടിച്ച വാഹനം നിർത്താതെ പോയതായി പോലീസ്

പാലക്കാട് വാണിയംകുളം കോതയൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ചാണെന്ന് എഫ്ഐആർ. ഇടിച്ച വാഹനം നിർത്താതെ പോയതായി പോലീസ് പറയുന്നു. പോലീസിന്റെ പരിശോധനയിലാണ് മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്ന് കണ്ടെത്തിയത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നതായിരുന്നു പ്രാഥമിക വിവരം. പത്തംകുളം സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. 32 വയസായിരുന്നു. കോതയൂർ വായനശാലയ്ക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ആംബുലൻസിൽ ഉടനെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More