പേട്ടയിൽ ട്രെയിൻ തട്ടി യുവതി മരിച്ചനിലയിൽ

തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി യുവതി മരിച്ചനിലയിൽ.പത്തനംതിട്ട കൂടൽ കാരയ്ക്കാഴി പൂഴിക്കാട്ട് വീട്ടിൽ മേഘ മധു(25)വാണ് മരിച്ചത്.ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയാണ് മേഘ.ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Read More

ഹൃദയാഘാതം മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന്മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കൽ മരുത്തുംപടി തെക്കേക്കര പുത്തൻവീട്ടിൽ മനോജ് കുര്യൻ (44) ആണ് അന്തരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അബു ഖലീഫയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലീം കോമെരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്

Read More

സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് നിയുക്ത യാക്കോബായ സഭാധ്യക്ഷൻ

സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രം​ഗത്ത്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിൽ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകൾക്കിടയിലെ സമാധാന ശ്രമങ്ങൾക്കാണ് തന്‍റെ ആദ്യ പരിഗണനയെന്നും പറഞ്ഞു. യാക്കോബായ, ഓർ‍ത്തഡോക്സ് സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഇരുസഭകളും സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു. മലങ്കര സഭയിലെ സമാധാനത്തിനാണ് തന്‍റെ പ്രഥമ പരിഗണന. സഹോദരീ സഭകളാണെന്ന് ഇരുകൂട്ടരും അംഗീകരിക്കണം….

Read More

22കാരി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; പെൺകുട്ടിയുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ച നിലയിൽ

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ 22കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പെൺകുട്ടിയുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ചിരിക്കുകയാണ്. അതേസമയം മരണകാരണം പോസ്​റ്റ്മോർട്ടത്തിലൂടെ മാ​ത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച വീടിന് കുറച്ചകലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നുവെന്നും എതിരാളികൾ മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. പെൺകുട്ടിയുടെ വിവാഹം അടുത്തമാസം നടത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി വീട്ടിൽ പെൺകുട്ടി മാ​ത്രമാണുണ്ടായിരുന്നത്. ഇളയ സഹോദരിയും മാതാപിതാക്കളും ലഖ്നോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ…

Read More

ശോഭ സുരേന്ദ്രനെ ​പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷയാകുമെന്ന് കരുതിയിരുന്ന ശോഭ സുരേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രം​ഗത്ത്. മലപ്പുറം യൂത്ത് കോൺ​ഗ്രസ് ജില്ല അധ്യക്ഷൻ ഹാരിസ് മുഡൂറാണ് ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ശോഭയുടെ ഫോട്ടോ സഹിതം ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് സ്വാഗതം എന്ന കുറിപ്പോട് കൂടിയാണ് ഹാരിസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഒരു പുതുമുഖം നേതൃത്വത്തിലേക്ക് വരണമെന്നായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ…

Read More

ഹണിട്രാപ്പ് റാക്കറ്റ് വിവാദം; ഒന്നും പറയാനില്ലെന്ന് ഡികെ ശിവകുമാർ

കർണാടക മന്ത്രിമാരെയും എം.എൽ.എമാരെയും ഹണിട്രാപ്പ് റാക്കറ്റുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിവാദത്തിൽ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വലിയ വിവാദമായി മാറിയ വിഷയത്തിൽ നിന്ന് സ്വയം അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുറഞ്ഞത് 48 എം.എൽ.എമാരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്നും ഈ ശൃംഖല രാജ്യമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്നും നിരവധി കേന്ദ്രമന്ത്രിമാർ ഇതിൽ കുടുങ്ങിയിട്ടുണ്ടെന്നും വ്യാഴാഴ്ചത്തെ നിയമസഭാ സമ്മേളനത്തിനിടെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണ അവകാശപ്പെട്ടതതോടെയാണ് വിവാദം കത്തി കയറിയത്. കോൺഗ്രസ് കർണാടക യൂണിറ്റ് മേധാവി എന്ന നിലയിൽ രാജണ്ണയുമായി…

Read More

നിയമവിരുദ്ധ ചരക്ക് നീക്കം:സൗദിയിൽ 479 വിദേശ ലോറികൾക്ക് 10000 റിയാൽ പിഴ

സൗദിയിൽ നിയമ വിരുദ്ധമായി ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിച്ച 479 വിദേശ ലോറികൾക്ക് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി 10000 റിയാൽ പിഴ ചുമത്തുകയും ട്രക്കുകൾ 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ച് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ലോറികൾക്ക് പിഴ ചുമത്തിയത്. മദീന പ്രവിശ്യ നിന്ന് 112 ട്രക്കുകളും. മക്ക പ്രവിശ്യയിൽ നിന്ന് 90 ഉം അൽഖസീമിൽ 88 ഉം റിയാദ് പ്രവിശ്യയിൽ 35 ഉം മറ്റു പ്രവിശ്യകളിൽ നിന്ന് 162 ഉം വിദേശ ലോറികളാണ് പിടികൂടിയത്….

Read More

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ റെയിൽ പാളത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Read More

ഫോൺചോർത്തൽ: പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചു

ഫോൺ ചോർത്തൽ പി.വി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കേസ് തൊട്ടടുത്ത ദിവസം വീണ്ടും പരിഗണിക്കും. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്ഐആറിലുണ്ടായിരുന്നു.

Read More

സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട് കണ്ണനൂരിൽ സ്വകാര്യ ദീർഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൽ മംഗലംഡാം സ്വദേശി ശിവദാസനാണ് മരിച്ചത്. 28 വയസായിരുന്നു. കുഴൽമന്ദം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കല്ലട ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു.

Read More