
മുറിവ് തുന്നിക്കെട്ടരുത്, പത്തു മിനിറ്റെങ്കിലും സോപ്പിട്ടു കഴുകുക; പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത, കുറിപ്പ്
പേ വിഷബാധയ്ക്കുളള വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാക്‌സിൻ എടുത്തിട്ടും എന്തുകൊണ്ട് മരണം സംഭവിക്കുന്നു?, വാക്‌സിൻ ഫലപ്രദമല്ലേ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. അതിനിടെ ഇതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചില ശാസ്ത്രീയ വിവരങ്ങൾ പങ്കുവയ്ക്കുകയാണ്, ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ വിജയകുമാർ ബ്ലാത്തൂർ. പട്ടി കടിച്ചു മുറിച്ചാൽ ആ മുറിക്ക് തുന്നിക്കെട്ടരുതെന്നും പത്തു മിനിറ്റെങ്കിലും സോപ്പ് പതപ്പിച്ച വെള്ളത്തിൽ കഴുകണമെന്നും ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു….