മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറുകോടി അനുവദിക്കും

മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് മുണ്ടക്കൈ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറുകോടി രൂപ സമാശ്വാസ ധനസഹായം നൽകാൻ ധാരണയായി. മാനേജ്മെന്റുമായി തൊഴിൽ വകുപ്പ് നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പുൽപ്പാറ ഡിവിഷനിലെ 33 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാനും തീരുമാനമായി. എസ്റ്റേറ്റ് എടുക്കുമ്പോൾ ലഭിക്കുന്ന പ്രതിഫല തുകയിൽ നിന്നായിരിക്കും പണം നൽകുക. 2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പിഎഫ് കുടിശ്ശിക, പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശിക്കുന്ന പിഴപ്പലിശ, 2023-24, 2024-25 വർഷങ്ങളിലെ ബോണസ്, 2022, 2023, 2024 വർഷങ്ങളിലെ…

Read More

ഇന്ന് സ്വർണവില ഉയർന്നു

കേരളത്തിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. 65560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. 71000 രൂപയോളമാകും ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ. കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിൾ വില കുത്തനെ കുറഞ്ഞു. പവന്1000 രൂപയോളമാണ് ഇടിവ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8195 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്…

Read More

കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി

കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചതെന്നും,രാജ്യത്തെ പകുതിയിലേറെ നിയമന ശിപാർശകൾ കേരള പിഎസ്സി വഴിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഐ ബി സതീഷ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കേരള പിഎസ്സിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിലാണെന്നും യാതൊരു ആശങ്കയുടെയും ആവശ്യക്തയില്ലെന്നും അദ്ദേഹം കൂടി ചേർത്തു. യൂണിയൻ പബ്ലിക് സർവീസ് കമീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാർശകൾ കണക്കിലെടുക്കുമ്പോൾ അവയിൽ പകുതിയിലേറെയും കേരള പബ്ലിക് സർവീസ് കമീഷൻ മുഖേനയാണ് നടത്തുന്നത്. 2023…

Read More

പാലക്കാട് വടക്കഞ്ചേരിയിൽ ലഹരി ഇടപാട് തടയാൻ ശ്രമിച്ച പൊലീസുകാരനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം

വടക്കഞ്ചേരിയിൽ ലഹരി ഇടപാട് തടയാൻ ശ്രമിച്ച പൊലീസുകാരന് നേരെ വധശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് പിന്നിൽ കല്ലിങ്കൽ പാടം സ്വദേശിയായ ലഹരി ഇടപാടുകാരനാണെന്നാണ് സംശയം. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എഎസ്ഐ ഉവൈസിന്‍റെ നേതൃത്വത്തിലുള്ള സംഘം ലഹരി ഇടപാടുകാരെ പിന്തുടര്‍ന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പൊലീസ് ജീപ്പ് നിര്‍ത്തി. കാറിലുണ്ടായിരുന്നവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട സമയത്ത് കാര്‍ പെട്ടന്ന് മുന്നോട്ടെടുത്ത് പൊലീസുകാരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചെന്നാണ ്പറയുന്നത്. ഉവൈസ് റോഡിലേക്ക് തെറിച്ചുവീഴുകയും…

Read More

ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ സംഭവം; ജി.സി.ഡി.എക്ക് ക്ലീൻചിറ്റ്

തൃക്കാക്കര എം.എൽ.എ ഉമ തോമസിന് സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ)ക്ക് ക്ലീൻ ചിറ്റ്. ജി.സി.ഡി.എക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. നൃത്തപരിപാടിക്കായി വേദിയൊരുക്കിയ മൃദംഗവിഷന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും പൊലീസ് പറയുന്നു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഐ.എസ്.എൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ മാത്രം നടക്കുന്ന കലൂർ സ്റ്റേഡിയം ഗിന്നസ് നൃത്തപരിപാടിക്ക് വിട്ടുനൽകിയത് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ ഇടപെടലിനെത്തുടർന്നാണെന്ന വാർത്തകൾ വന്നിരുന്നു….

Read More

ആക്ഷേപഹാസ്യത്തിന് പരിധിവേണം, അല്ലെങ്കില്‍ തിരിച്ചടിയുണ്ടാവും; കുനാല്‍ കമ്രയ്ക്കെതിരേ ഏക്‌നാഥ് ഷിന്ദേ

തനിക്കെതിരേ സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരാമർശത്തെത്തുടർന്നുള്ള വിവാദങ്ങളിൽ മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. ആക്ഷേപഹാസ്യങ്ങൾക്ക് ഒരുപരിധി വേണമെന്ന് ബിബിസി മറാഠി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം പ്രതികരിച്ചു. പരാമർശങ്ങളിൽ മാന്യതവേണമെന്നും ഇല്ലെങ്കിൽ അടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും ഷിന്ദേ പറഞ്ഞു. ‘അഭിപ്രായസ്വാതന്ത്രമുണ്ട്. ആക്ഷേപഹാസ്യം മനസിലാവും. എന്നാൽ, അതിനൊരു പരിധി വേണം. ഇത് ഒരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ്. ആ വ്യക്തിയും ഒരു മാന്യത പാലിക്കണം, അല്ലെങ്കിൽ അടിക്ക് തിരിച്ചടിയുണ്ടാവും’, എന്നായിരുന്നു ഷിന്ദേയുടെ വാക്കുകൾ. ഇതേ…

Read More

രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ​ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർ​ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു പോയത്. ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നു കാമറൂണിലേക്ക് പോയ ചരക്കു കപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടു പോയ ശേഷം കപ്പൽ ഒഴിവാക്കിയെന്നാണ്…

Read More

ട്രെയിൻ വരുന്നത് കണ്ടപ്പോൾ ട്രാക്കിന് കുറുകെ തല വെച്ച് കിടന്നു; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ ഐ ടി ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. ഫോണിൽ…

Read More

നിയമലംഘനം:സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 25,150 പേർ

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന പരിശോധന നടപടികൾ തുടരുകയാണ്സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) സംയുക്തമായാണ് പരിശോധന നടത്തുന്നത് മാർച്ച് 13 മുതൽ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്.ഇതിൽ17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,553 പേർ അറസ്റ്റിലായി. ഇതിൽ 69…

Read More

കോയമ്പത്തൂരിലേക്ക് പരീക്ഷയ്ക്ക് പോയ ബിടെക് വിദ്യാർഥി അപകടത്തിൽ മരിച്ചു

പരീക്ഷ എഴുതാൻ പോയ ബിടെക് വിദ്യാർഥി അപകടത്തിൽ മരിച്ചു. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അൻസലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം നടന്നത്. വിദ്യാർഥി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അൻസിൽ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ​ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

Read More