തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് അമിത് ഷാ

തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. ‘പൂരം ആഘോഷിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കും ഹൃദയപൂർവ്വം പൂരം ആശംസകൾ,’ എന്നാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ശക്തൻ തമ്പുരാൻ ആരംഭിച്ച ഈ ആഘോഷം നമ്മുടെ സമ്പന്നമായ ആചാരങ്ങളെയും സാംസ്‌കാരിക ഐക്യത്തെയും പ്രതിനിധീകരിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

Read More

കെ-മാറ്റ് 2025: അപേക്ഷ തീയതി മെയ് 15 വരെ നീട്ടി

സംസ്ഥാനത്തെ 2025 അദ്ധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 15ന് വൈകുന്നേരം നാല് വരെയാണ് നീട്ടിയത്. കേരള മാനേജ്‌മെന്റ്‌റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷൻ-II) മേയ് 24നാണ് നടക്കുക. കേരളത്തിലെ വിവിധ സർവകലാശാലകൾ, ഡിപ്പാർട്ടുമെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കിൽ കെ-മാറ്റ് ബാധകമായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെൽപ് ലൈൻ നമ്പർ :…

Read More

ജി.ഡി.ആർ.എഫ്.എ- ദുബായ്ക്ക് അജ്മാൻ ടൂറിസം വകുപ്പിന്റെ ആദരം

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് (ജി.ഡി.ആർ.എഫ്.എ) അജ്മാൻ ടൂറിസം വകുപ്പിന്റെ അംഗീകാരം. തന്ത്രപരമായ സഹകരണത്തിനും വകുപ്പിന്റെ വളർച്ചയിലുളള വിലപ്പെട്ട പങ്കിനും നന്ദിയായി ആദരം നൽകുകയായിരുന്നു.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ചേർന്ന ചടങ്ങിൽ അജാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ഡെവലപ്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ജി ഡി ആർ എഫ് എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി എന്നിവരും…

Read More

ഹോപ്പ് കണക്ട് തലശ്ശേരി’ സൗഹൃദ സംഗമം ഷാർജയിൽ നടന്നു

കാൻസർ ബാധിതരായ കുട്ടികളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ യുഎഇ തലശ്ശേരി കൂട്ടായ്മ ‘ഹോപ്പ് കണക്ട് തലശ്ശേരി’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഷാർജ മിയാ മാളിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനവും നടന്നു. ചടങ്ങിൽ ഡോ. സൈനുൽ ആബിദീൻ, ഹോപ്പ് ഫൗണ്ടർ ഹാരിസ് കാട്ടകത്ത്, ആനീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഹോപ്പിന്റെ സേവനം പ്രാദേശികമായി എത്തിക്കാൻ കേരളത്തിൽ വിവിധ ജില്ലകളിൽ ഹോപ്പ് കണക്ട് പ്ലാറ്റ്‌ഫോം രൂപീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; വേടന് പുതിയ മുഖം ലഭിക്കും, ആരും പൂർണരല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വിവാദങ്ങൾക്കിടെ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ വേടന്റെ പരിപാടി നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. ആരും പൂർണരല്ല. തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും എന്നാണ് റോഷി അ?ഗസ്റ്റിന്റെ പ്രതികരണം.വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്‌കൂൾ മൈതാനത്തിലാണ് വേടന്റെ പരിപാടി നടക്കുക. സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിപ്പിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തിൽ നിന്നാണ് പുക ഉയരുന്നത്.കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയർന്നത്. സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളിൽ നിന്നാണ് വലിയ രീതിയിൽ പുക ഉയർന്നത്. ഇതിന് പിന്നാലെയാണിപ്പോൾ ആറാം നിലയിൽ നിന്ന് പുക ഉയർന്നത്. നിലവിൽ…

Read More

മഴ മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 5, 7, 8, 9 തീയതികളിലേക്കുള്ള പ്രവചനങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 7ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 8 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നമെയ് 9 ന് ഇടുക്കി, പാലക്കാട്, മലപ്പുറം,…

Read More

ചുമ്മാ സ്‌റ്റെലിനല്ല, നോൺവെജ് വിഭവങ്ങളിൽ നാരങ്ങ നീര് ഒഴിക്കുന്നതിന് ചില കാരണങ്ങളുണ്ട്

റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ മീനും ചിക്കനും പോലുള്ള നോൺവെജ്ജ് വിഭവങ്ങൾക്കൊപ്പം ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. അത് നമ്മൾ ഭക്ഷണത്തിന് മുകളിൽ പിഴിഞ്ഞു കഴിക്കാറുമുണ്ട്. എന്നാൽ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തിൽ നോൺവെജ് വിഭവത്തിൽ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നിൽ ഒരു ശാസ്ത്രീയ വശമുണ്ട്. പലർക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവർത്തിക്കുന്നത്. വിഭവങ്ങളുടെ ഫ്‌ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നാരങ്ങ ചേർക്കുന്നത് നല്ലതാണ്. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല,…

Read More

മൂന്ന് വർഷത്തിനിടെ ഇന്ത്യൻ യൂട്യൂബർമാർക്ക് ലഭിച്ചത് 21,000 കോടി

മൂന്ന് വർഷത്തിനിടെ, ഇന്ത്യൻ ക്രിയേറ്റർമാർക്ക് യു ട്യൂബ് പ്രതിഫലമായി നൽകിയത് 21,000 കോടി രൂപ. കഴിഞ്ഞദിവസം മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിൽ (വേവ്‌സ്) യൂ ട്യൂബിന്റെ ഇന്ത്യൻ സി.ഇ.ഒ നിയാൽ മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ കണ്ടന്റ് ക്രിയേറ്റർമാരുടെ രാജ്യമായി മാറിയതിനാൽ വൻ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 850 കോടി രൂപയാണ് നിക്ഷേപിക്കുക. 2024ൽ, ഇന്ത്യയിൽ 10 കോടിയിലധികം ചാനലുകൾ ഉള്ളടക്കം അപ്ലോഡ് ചെയ്തു. ഇവയിൽ 15,000-ത്തിലധികം…

Read More

‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; നിയമ നടപടിയെന്ന് നിർമാതാവ്

മോഹൻലാൽ നായകനായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് . ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദർശിപ്പിച്ചത്. നടൻ ബിനു പപ്പുവിന് വിദ്യാർഥിയാണ് പ്രദർശനത്തിന്റെ വീഡിയോ അയച്ചു നൽകിയത്.നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാവ് എം.രഞ്ജിത്ത് അറിയിച്ചു. മലപ്പുറത്ത് നിന്ന് വാഗമണിലേക്ക് ടൂറ് പോയ ബസിലാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് വിവരം.ബസ് ബ്ലോക്കിൽപ്പെട്ട് നിർത്തിയിട്ടപ്പോൾ ഒരു വിദ്യാർഥി പുറത്ത് നിന്ന് വീഡിയോ എടുക്കുകയായിരുന്നു.

Read More