മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടോ?; എന്നാൽ ഈ പാനിയങ്ങൾ ശീലമാക്കു

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ് ബ്ലൂബെറി സ്മൂത്തി ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ ബ്ലൂബെറി സ്മൂത്തി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും 2. ലാവണ്ടർ ചായ  ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലാവണ്ടർ ചായ കുടിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും…

Read More

പ്ലാസ്റ്റിക്ക് പാത്രത്തില്‍ തന്നെയാണോ ഭക്ഷണം സൂക്ഷിക്കുന്നത്?; അതിന്റെ അപകട വശങ്ങളെ കുറിച്ച് അറിയാം

ഇന്നും പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തന്നെ വീട്ടില്‍ കൂടുതലായും ഉപയോഗിക്കുന്ന ചിലര്‍ ഉണ്ട്. ഇപ്പോഴും അതിന്റെ അപകട വശങ്ങളെ കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ ഹൃദയസ്തംഭന സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയപഠനങ്ങള്‍ പറയുന്നുണ്ട്. കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്താലോ അതും ഇട്ടുവരുന്നത് പ്ലാസ്റ്റിക് കവറുകളില്‍ തന്നെ. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്നും ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നുമുള്ള റിപോര്‍ട്ടുകള്‍ നിരന്തരമായി വന്നിട്ടും ഇതില്‍…

Read More

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിൽ മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി

അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറക്കാൻ കഴിഞ്ഞ മൻ കി ബാത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു. മോഹൻലാലിനും ശ്രേയ ഘോഷാലിനും പുറമെ ജമ്മു കശ്മീർ…

Read More

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോ​ഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ എൻ.എ.എഫ്.എൽ.ഡി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ ഒരു നിര്‍ണായക ഇടപെടല്‍ നടത്തുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ്…

Read More

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ പ്രോട്ടീനില്‍ നിന്ന് യഥാര്‍ത്ഥ പ്രയോജനം ലഭിക്കാന്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സ്തീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ് പോഷകാഹാര വിദഗ്ധയായ സിംറൂണ്‍ ചോപ്ര, പ്രഭാത ഭക്ഷണത്തില്‍ പൊഹ, പറോട്ട, സാന്‍ഡ്‌വിച്ചുകള്‍ എന്നിവയൊക്കെ മാത്രം ഉള്‍പ്പെടുത്തുന്നവരാണോ? എന്നാല്‍ സിമ്രൂണിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ ഭക്ഷണത്തില്‍ കുറഞ്ഞത് 20 ഗ്രാം പ്രോട്ടീന്‍ എങ്കിലും കഴിക്കണം. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ ദോശ, ഇഡലി പോലുളള ഭക്ഷണങ്ങള്‍ കഴിക്കാം. അല്ലെങ്കില്‍…

Read More

പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കഴുകുന്നത് ശീലമാണോ?; ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

കടകളില്‍ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. പലയിടങ്ങളിലും നിന്നും പലതരം കീടനാശിനികള്‍ തളിച്ച് എത്തുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിച്ചില്ലെങ്കില്‍ ഏത് തരം അസുഖങ്ങളും പിടിപെടും എന്ന് അറിയില്ല. അറിയാതെ പോലും ഈ മാലിന്യങ്ങള്‍ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശരിയായി കഴുകുന്നത് വിളകള്‍ കഴിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. എന്തുകൊണ്ടാണ് പഴങ്ങള്‍ പച്ചക്കറികളും കഴുകാന്‍ പറയുന്നത് എന്നും എങ്ങനെ ആണ് കഴുകേണ്ടതെന്നും ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴുകല്‍ എന്തുകൊണ്ട് പ്രധാനമാണ്…

Read More

വസ്ത്രത്തിൽ നിന്നും ദുർഗന്ധം വരുന്നോ?; ഉണങ്ങാൻ ഇടുമ്പോൾ ഇത് ശ്രദ്ധിക്കൂ

മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന  ദുർഗന്ധം. വസ്ത്രങ്ങൾ എപ്പോഴും വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക് അതിന് കഴിഞ്ഞെന്ന് വരില്ല. മഴക്കാലങ്ങളിൽ പ്രത്യേകിച്ചും വസ്ത്രങ്ങൾ പുറത്ത് ഇട്ടുണക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ആണ് വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്.  മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന  ദുർഗന്ധം. വസ്ത്രങ്ങൾ എപ്പോഴും വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. എന്നാൽ ചില സാഹചര്യങ്ങളിൽ…

Read More

പഞ്ചസാര വേണ്ട, തേൻ ആവാം; ​ഗുണങ്ങൾ നിരവധി

പഞ്ചസാരയെക്കാള്‍ തേന്‍ ആരോഗ്യകരമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍,പഞ്ചസാരയില്‍ ഇല്ലാത്ത മറ്റ് ഗുണകരമായ സംയുക്തങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല തേനില്‍ ബി കോംപ്ലക്‌സ് പോലെയുള്ള വിറ്റാമിനുകളും പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില്‍ ഗുണകരമായ സംയുക്തങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പഞ്ചസാരയ്ക്ക് പകരം തേന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ കാരണങ്ങള്‍ പലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നംതേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങി ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്‌രോഗം,…

Read More

രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ?; ഇതാ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ?  പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. എന്നാൽ ചില ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് അറിയാമോ ?  1.  ബദാം/ ബദാം മില്‍ക്ക് ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ…

Read More

‘മൈഗ്രേൻ’ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേൻ തലവേദന പലരെയും അലട്ടുന്ന ഒരു നാഡീവ്യൂഹസംബന്ധമായ പ്രശ്നമാണ്. തലവേദനയ്ക്ക് പുറമേ പല ലക്ഷണങ്ങളും മൈഗ്രേൻ ഉള്ളവരില്‍ ഉണ്ടാകാം. കഴുത്തുവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, ശരീരവേദന, ഉറക്കം കിട്ടാതെ വരാം, തലക്കറക്കം, മാനസിക സമ്മര്‍ദ്ദം, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം എന്നിവയെല്ലാം മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ആണ്.   തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി…

Read More