പഹൽഗാം ഭീകരാക്രമണം; സിതാരേ സമീൻ പർ ട്രെയിലർ റിലീസ് മാറ്റിവെച്ചു

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിതാരേ സമീൻ പർ എന്ന അമീർഖാൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഈ ആഴ്ചയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം എടുത്തത്. ഈ ആഴ്ച ഒരു ഹൈ പ്രൊഫൈൽ ലോഞ്ച് ഇവന്റിൽ ട്രെയിലർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനകം തന്നെ കാര്യമായ പ്രമോഷൻ നടന്നിരുന്നതായും എന്നാൽ ഈ സമയത്ത് ലോഞ്ച് ചെയ്യുന്നത് അനുചിതമാണെന്ന് ആമിർ ഖാനും സംഘവും കരുതിയതായും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ട്രെയിലർ ലോഞ്ചിനുള്ള…

Read More

ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി തിയറ്ററുകളിലേക്ക്; റിലീസ് മെയ് 9ന്

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഫൈനൽ മിക്സ് പൂർത്തിയായി. നിർമാതാവ് ലിസ്റ്റിൻ സ്റ്റിഫനാണ് ഇക്കാര്യം അറിയിച്ചത്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ് ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക്…

Read More

പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം കന്നഡ സൂപ്പർ താരം വിജയ് കുമാറും

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനായെത്തുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. തെലുഗു സംവിധായകൻ പുരി ജഗനാഥാണ് വിജയ് സേതുപതിയെ നായക്കി ചിത്ര ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുഗു പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ…

Read More

‘വേടൻ ഇവിടെ വേണം’; വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമൻ

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയ്ക്ക് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഷഹബാസ് അമൻ പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ‘വേടൻ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം’, എന്നാണ് ഷഹബാസ് അമൻ കുറിച്ചത്. പിന്നാലെ വിമർശന കമന്റുകൾ ഉൾപ്പടെ പോസ്റ്റിന് താഴേ…

Read More

കേരള ഫിലം ചേംബര്‍ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫെഫ്ക

കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പരാതി നൽകി. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്‍റെ പരാമർശത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഒരു മാധ്യമത്തോടായിരുന്നു സജിയുടെ പ്രതികരണം. എന്നാൽ, ബി ഉണ്ണികൃഷ്ണന് തന്നോട് പഠിക്കുന്ന കാലം മുതലുള്ള വിരോധമാണെന്നും സി എം എസ് കോളേജിൽ ബി ഉണ്ണികൃഷ്ണന്‍റെ പാനലിനെ താൻ തോൽപ്പിച്ചിരുന്നുവെന്നും അന്ന് മുതലാണ് താൻ ശത്രുവായതെന്നും സജി…

Read More

തെന്നിന്ത്യൻ നായിക സാമന്തക്ക് ക്ഷേത്രം പണിത് ആരാധകൻ

തങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങൾക്ക് വേണ്ടി ആരാധകർ ക്ഷേത്രങ്ങൾ പണിയുന്നതും ആരാധിക്കുന്നതും ഇപ്പോൾ സാധാരണമാണ്. ഖുഷ്ബു, നിധി അഗർവാൾ, ഹൻസിക എന്നിവർക്ക് ശേഷം ഇപ്പോഴിതാ തെന്നിന്ത്യൻ നായിക സാമന്തയോടുള്ള ആരാധനയിൽ ക്ഷേത്രം പണിതിരിക്കുകയാണ് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബപഡ്ലയിലാണ് ആരാധകനായ തെന്നാലി സന്ദീപ് ക്ഷേത്രം നിർമിച്ചത്. നടിയുടെ അർദ്ധകായ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സാമന്തയുടെ അഭിനയ സിദ്ധിയിലും ജീവകാരുണ്യ പ്രവർത്തനത്തിലും ആകൃഷ്ടനായാണ് ക്ഷേത്രം പണിതതെന്ന് സന്ദീപ് വ്യക്തമാക്കി. താൻ സാമന്തയുടെ കരിയറിന്റെ തുടക്കം മുതൽ നടിയുടെ ആരാധകനാണെന്നും പ്രത്യുഷ ഫൗണ്ടേഷനിലൂടെ…

Read More

ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഷൈൻ എന്ന കഥാപാത്രമായെത്തുന്ന പ്രശാന്ത് മുരളിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 2നാണ് ചിത്രത്തിന്റെ റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന…

Read More

‘അദ്‌നാൻ സാമിയെ ഇന്ത്യ നാടുകടത്തുമോ…?’ ചോദ്യവുമായി പാക് മുൻമന്ത്രി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ ഗായകൻ അദ്നാൻ സാമിയും പാകിസ്ഥാൻ മുൻ ഫെഡറൽ മന്ത്രി ഫവാദ് ചൗധരിയും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്ക്‌പോര്. പാക് പൗരനായിരുന്ന അദ്‌നാൻ പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വ്യക്തിയാണ്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാ പാകിസ്ഥാൻ പൗരന്മാരും ഏപ്രിൽ 27 നകം രാജ്യം വിടണമെന്ന ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉത്തരവിനെക്കുറിച്ച് ഫവാദ് പ്രതികരിച്ചതിനെ തുടർന്നാണ് വാ?ഗ്വാദം പൊട്ടിപ്പുറപ്പെട്ടത്. മെഡിക്കൽ വിസ…

Read More

ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരം; റാപ്പർ വേടന്റെ ഫ്‌ലാറ്റിൽ പൊലീസ് പരിശോധന, പിടികൂടിയത് 5 ഗ്രാം കഞ്ചാവ്

കൊച്ചി: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) ഫ്‌ലാറ്റിൽ ലഹരി പരിശോധന.5 ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിൽ പൊലീസ് പരിശോധന നടന്നത്. ഫ്‌ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്. 9 പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പർ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടൻ. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിൻറെ വരികൾ വേടന്റെ ആണ്. വേടൻറെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും….

Read More

കിം കർദാഷിയാൻ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 മില്യൺ ഡോളറിന്റെ ആഭരണങ്ങൾ കൊള്ളയടിച്ചു

2016-ൽ യുഎസ് സെലിബ്രിറ്റി കിം കർദാഷിയാൻ നടത്തിയ കവർച്ചയിൽ പത്ത് പ്രതികൾ തിങ്കളാഴ്ച പാരീസിൽ വിചാരണ നേരിടുന്നു. റിയാലിറ്റി ടിവി താരവും സ്വാധീനശക്തിയുമുള്ള കിം കർദാഷിയനിൽ നിന്ന് ഏകദേശം 10 മില്യൺ ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട കേസാണിത്.2016 ഒക്ടോബർ 2-3 തീയതികളിൽ നടന്ന കവർച്ചയ്ക്ക് മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് പാരീസിൽ നിന്ന് പോയ 44 വയസ്സുള്ള കർദാഷിയാൻ മെയ് 13-ന് കോടതിയിൽ ഹാജരാകാൻ പോകുന്നു, അത് തന്നെ ഒരു പ്രധാന സംഭവമായിരിക്കും.വിചാരണ നേരിടുന്നവരിൽ പ്രധാനമായും…

Read More