പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു

നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പോലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടർന്നു. മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പോലീസിനോട് തട്ടിക്കയറി.

Read More

നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും; ദൃശ്യവിരുന്നൊരുക്കാൻ പ്രൊഫ.അമ്പിളിയും കൂട്ടരും, ‘വല’ സ്പെഷ്യൽ വിഡിയോ

ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നൽകി ‘വല’ ഫസ്റ്റ് സ്പെഷ്യൽ വിഡിയോ പുറത്ത്. വാഹനാപകടത്തിൽ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന നടൻ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. ‘ഗഗനചാരി’ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വിഡിയോയിൽ വ്യക്തമാകുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്ന കഥാപാത്രമായാണ് നടൻ സിനിമയിലെത്തുന്നത്.ഫൺടാസ്റ്റിക്ക് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. സയൻസ് ഫിക്ഷനും കോമഡിയും…

Read More

കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നടന്‍ സോനു സൂദിന് ആദരം

കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടൻ സോനു സൂദിന് 72-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിൽ ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം നല്‍കും. മെയ് 31 ന് ഹൈദരാബാദിലെ ഹൈടെക്‌സ് അരീനയിലാണ് പരിപാടി നടക്കുന്നത്. സോനു സൂദിന്റെ സേവനത്തിന് പുരസ്‌കാരം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ ജൂലിയ മോര്‍ലി വ്യക്തമാക്കി. മാത്രമല്ല മിസ് വേള്‍ഡ് ഫൈനലിലെ വിധികര്‍ത്താക്കളില്‍ ഒരാളും സോനു സൂദായിരിക്കും. ലോക്ക്ഡൗണ്‍ സമയത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയും…

Read More

കം ഓൺ കേരള 7th എഡിഷൻ മെയ് 09, 10, 11 തീയതികളിൽ, ആരവം നിറയ്ക്കാനെത്തുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ

‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാണിജ്യ-സാംസ്‌കാരിക മേളയായ ‘Come On Kerala’യുടെ 7th Edition, മെയ് 09, 10, 11 തീയ്യതികളിൽ നടക്കും.യു.എ.ഇ സമയം രാവിലെ 10 മുതൽ രാത്രി 10 വരെ, ഷാർജ എക്‌സ്‌പോ സെന്ററിൽ ആണ് മേള അരങ്ങേറുന്നത്..മേളയിൽ രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും, കുട്ടികൾക്കും കുടുംബങ്ങൾക്കും പ?ങ്കെടുക്കാവുന്ന മൽസരങ്ങളും, പ്രഗൽഭ ഗായകരും സിനിമ താരങ്ങളും പ?ങ്കെടുക്കുന്ന സംഗീത വിരുന്നുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.മലയാളത്തിൻറെ മഹാനടൻ മോഹൻലാലിൻറെ…

Read More

ക്യാമ്പസ് പശ്ചാത്തലത്തിൽ ഫാൻറസി ഹ്യൂമർ; ‘പടക്കളം’ തിയറ്ററുകളിലേക്ക്

മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസിൻറെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാന്റസി ഹ്യൂമറിൽ കഥ പറയുന്ന പടക്കളം എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള ക്യാമ്പസ് ചിത്രം കൂടിയാണ് പടക്കളമെന്ന് അണിയറക്കാർ പറയുന്നു. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവരാണ് നിർമ്മിക്കുന്നത്. യൂത്തിന്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എന്റർടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ…

Read More

സൂരിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി; ‘മാമൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൂരിയെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത മാമൻ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ സ്വാസികയും ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. രാജ്കിരൺ ആണ് മറ്റൊരു താരം. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധാനം. ശ്രീ പ്രിയ കമ്പെയിൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ദിനേശ് പുരുഷോത്തമൻ…

Read More

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് തീയതിയിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻറെ റിലീസ് തീയതിയിൽ മാറ്റം. മെയ് 16 ന് ചിത്രം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്നും ഒരാഴ്ച വൈകിയുള്ള റിലീസ് തീയതിയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 23 ആണ് പുതുക്കിയ റിലീസ് തീയതി. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിൽ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. വീക്കെൻറ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ…

Read More

തിരുവനന്തപുരത്ത് കഞ്ചാവുമായി നവാഗത സിനിമ സംവിധായകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകനെ എക്‌സൈസ് പിടികൂടി. ഗോഡ്‌സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൾ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്‌സൈസാണ് അനീഷ് അലിയെ പിടികൂടിയത്. അതേസമയം, കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവർത്തകൻ ഇന്ന് പിടികൂടിയിരുന്നു. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനാണ് 115 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടർന്നാണ് നദീഷ്…

Read More

‘സർക്കാരിന് നന്ദി..ജനങ്ങൾക്കും, എന്റെ വരികളിൽ പതിരില്ല’; പാട്ടും പറച്ചിലും തുടരുമെന്നും വേടൻ

അറസ്റ്റിനും കേസിനും ജാമ്യത്തിനും പിന്നാലെ വേടൻ എന്ന ഹിരൺ ദാസ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എപ്പോഴത്തെയും പോലെ വലിയ ആരാധക കൂട്ടം തന്നെ വേടന്റെ പാട്ട് കേൾക്കാൻ വേദിയ്ക്ക് ചുറ്റും അണിനിരക്കുകയും ചെയ്തു. പരിപാടിയ്ക്ക് ഇടയിൽ വേടൻ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തിൽ ശ്രദ്ധനേടുന്നത്. താൻ എഴുതുന്ന വരികളിൽ പതിരില്ലെന്നും പാട്ടും പറച്ചിലും തുടർന്ന് കൊണ്ടിരിക്കുമെന്നും വേടൻ പറഞ്ഞു. വേടന്റെ വാക്കുകൾ ഇങ്ങനെ…

Read More

100 കോടി ക്ലബിൽ നാനി ചിത്രം ‘ഹിറ്റ് 3’ ; 4 ദിനം കൊണ്ട് നേടിയത് 101 കോടി ആഗോള ഗ്രോസ്

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 101 കോടി പിന്നിട്ടു. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം…

Read More