
പുലിപ്പല്ല് കേസ്: തെളിവെടുപ്പ് ആരംഭിച്ചു; പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു
ഹിപ് ഹോപ് റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുമായുടെമാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിന്റെ തെളിവെടുപ്പ് നടത്തി.വനംവകുപ്പിന്റെ നേതൃത്വത്തിൽ പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും.രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്‌ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി….