ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 36 വർഷം തടവ്

തളിപ്പറമ്പിൽ 7 വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിൽ 77കാരനായ മുത്തച്ഛന് 36 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് വിധിച്ചത്. 2023 ലാണ് സംഭവം. സ്വന്തം വീട്ടിലായിരുന്നു പീഡനം. തളിപ്പറമ്പ് ഇൻസ്‌പെക്ടർ ആയിരുന്ന എ.വി.ദിനേശ്, എസ്ഐ പി.യദു കൃഷ്ണൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മറ്റു രണ്ട് പേരക്കുട്ടികളെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ഒരു കേസിൽ കണ്ണൂർ പോക്‌സോ കോടതി നേരത്തെ…

Read More

സസ്പെൻഷനിൽ മനം നൊന്ത് ബസ് കണ്ടക്ടര്‍ മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

ജോലിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിഷാദത്തിലായ ബസ് കണ്ടക്ടര്‍ 15കാരനായ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗിലെ (ബെസ്റ്റ്) കണ്ടക്ടറായ ശരദ് ഭോയ് (40)ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ പാൽഘര്‍ ജില്ലയിലാണ് സംഭവം. ജവഹർ താലൂക്കിലെ പിമ്പാൽഷെത്ത് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി സസ്പെന്‍ഷനിലായിരുന്നു ശരത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ കുറച്ചു നാളായി വിഷാദത്തിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ സ്കൂളിൽ…

Read More

വയനാട്ടിൽ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട് മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി 63 വയസുള്ള ബേബിയാണ് കൊല്ലപ്പെട്ടത്. മകൻ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്. ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ…

Read More

നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി; അരുംകൊല ചെയ്തത് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും

നന്തൻകോട് കൂട്ടക്കൊല കേസിൻറെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. അച്ഛൻ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. ഏപ്രിൽ എട്ടിന് രാത്രി മൃതദേഹങ്ങൾക്ക്…

Read More

പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണ്ണം കണ്ടെത്തി

കണ്ണൂർ പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി. കവർച്ച നടന്ന വീട്ടുവരാന്തയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസ് ആണ് സ്വർണ്ണം കണ്ടത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നത്. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ്…

Read More

എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നൽകിയില്ല; വിജിലൻസ് ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനെ കോടതി വിമർശിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിമർശിച്ചത്. റിപ്പോർട്ട് സർക്കാരിന് നൽകിയതായി ഡിവൈഎസ് പി കോടതിയെ അറിയിച്ചു. എന്നാൽ, അതേസമയം അതെന്തുകൊണ്ട് കോടതിയിൽ നൽകിയില്ലെന്ന് കോടതി ചോദിച്ചു.കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.

Read More

പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി; പിന്നിൽ പാക് ചാരസംഘടന ഐഎസ്‌ഐ എന്ന് സംശയം

പഞ്ചാബിൽ വൻ ആയുധശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐഇഡികളും ഉൾപ്പെട്ട ആയുധങ്ങളാണ് കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ-കുലാർ വനപ്രദേശത്ത് പൊലീസ്-കേന്ദ്രസേന നടത്തിയ പരിശോധനയിലാണ് ഈ ആയുധങ്ങൾ കണ്ടെത്തിയത്.

Read More

15കാ​ര​നെ കാ​റി​ടിച്ച് കൊന്ന കേ​സി​ല്‍ പ്രി​യ​ര​ഞ്ജ​ന്‍ കുറ്റക്കാരൻ

ക്ഷേ​ത്ര മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള പ​ക​യെ തുടർന്ന് കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താംക്ലാ​സു​കാ​ര​നെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്രതി കുറ്റക്കാരൻ. ആ​ദി​ശേ​ഖർ എന്ന പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി പ്രി​യ​ര​ഞ്ജ​നെയാണ് തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡി​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ. ​വി​ഷ്ണു​ കുറ്റക്കാരനായി വിധിച്ചത്. പ്രി​യ​ര​ഞ്ജ​ന്‍ ക്ഷേ​ത്ര മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ആ​ദി​ശേ​ഖർ കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് പ്ര​തി ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 2023 ഓ​ഗ​സ്റ്റ് 30നാണ് ​വീ​ടി​നു സ​മീ​പ​മു​ള്ള…

Read More

നന്തൻകോട് കൂട്ടക്കൊലക്കേസ്: വിധി പറയുന്നത് മെയ് 8ക്ക് മാറ്റി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മെയ് 8ക്ക് മാറ്റി . തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി മാറ്റിയത്. പ്രതിയായ കേഡൽ ജെൻസൻ രാജ 2017 ഏപ്രിൽ 9നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ജീൻ പത്മ, അച്ഛൻ രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ…

Read More

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വധഭീഷണി

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വധഭീഷണി.ഇ-മെയിൽ വഴിയാണ് വധഭീഷണിസന്ദേശം ലഭിച്ചത്. ഒരു കോടി രൂപയാണ് ഭീഷണിസന്ദേശത്തിൽ ആവശ്യപ്പെട്ടത്.സംഭവത്തിൽ ഷമിയുടെ സഹോദരൻ ഹസീബ് അഹ്‌മദ് അമ്രോഹയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ‘രാജ്പുത് സിന്ദർ’ എന്ന പേരിലുള്ള ഇ-മെയിൽ ഐഡിയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.ഷമി ഇപ്പോൾ ഐപിഎൽ മത്സരങ്ങളുടെ തിരക്കിലാണ് . സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഒൻപത് മത്സരങ്ങളിൽ അദ്ദേഹം ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം…

Read More