തേരി മേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിൽ എത്തുന്ന തേരി മേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ടെക്സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേരി മേരി’ . നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ‘കിംഗ്ഫിഷ്’…

Read More

സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു

തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈയിൽ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌ എസ്‌ സ്റ്റാൻലിയുടെ ജനനം. 2002ൽ പുറത്തിറങ്ങിയ ഏപ്രിൽ മാതത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന അരങ്ങേറ്റം. മഹേന്ദ്രൻ, ശശി തുടങ്ങിയം സംവിധായകർക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടാറായി പ്രവർത്തിച്ചിരുന്നു. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. പെരിയാർ സിനിമയിൽ അണ്ണാദുരൈ ആയി…

Read More

സൽമാൻ ഖാന് വീണ്ടും വധഭീഷണി;സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. വീട്ടിൽ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാർ ബംബുവെച്ച് തകർക്കുമെന്നാണ് ഭീഷണി.മുംബൈ ഗതാഗത വകുപ്പിന്റെ വൊർളി ഓഫീസിൽ വാട്സാപ്പ് മെസേജായാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ വൊർളി പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ആധികാരികത സംബന്ധിച്ചുമാണ് അന്വേഷണം നടത്തുന്നത്. അടുത്ത സുഹൃത്തും മുൻ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സൽമാൻ ഖാന് നിരവധി വധഭീഷണികൾ വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുകയും…

Read More

ദി ലാസ്റ്റ് ഓഫ് അസ് സീസൺ 2 ബ്രേക്ക്ഡൗൺ: പുതിയതെന്താണ്, പ്ലോട്ട്, അഭിനേതാക്കൾ, വിമർശകർ എന്താണ് ചിന്തിക്കുന്നത്

ദുബായ്: ഏപ്രിൽ 14 ന് യുഎഇയിൽ റിലീസ് ചെയ്യാൻ പോകുന്ന ജനപ്രിയ വീഡിയോ ഗെയിം അധിഷ്ഠിത പരമ്പരയായ ദി ലാസ്റ്റ് ഓഫ് അസിന്റെ സീസൺ 2 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, ഇതാ ഒരു സംഗ്രഹം: ദി ലാസ്റ്റ് ഓഫ് അസിന്റെ സീസൺ 1-ൽ പെഡ്രോ പാസ്‌കൽ, എല്ലി (ബെല്ല റാംസി) എന്ന കൗമാരക്കാരിയെ ഒരു വിപ്ലവ ഗ്രൂപ്പിലേക്ക് എത്തിക്കാൻ വാടകയ്ക്കെടുത്ത ഒരു കള്ളക്കടത്തുകാരനെ അവതരിപ്പിക്കുന്നു. ഒരു പരാദ ഫംഗസ് അണുബാധ ഗ്രഹത്തെ നശിപ്പിച്ച് മനുഷ്യരെ…

Read More

മികച്ച നടൻ ആസിഫ് അലി, പാൻ ഇന്ത്യൻ താരം ഉണ്ണി മുകുന്ദൻ; രാമു കാര്യാട്ട് അവാർഡുകൾ പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡിന് പ്രശസ്ത നടൻ ആസിഫ് അലി അർഹനായി. പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു. ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ,ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡബ്‌സി, ഫ്രെയ, നിർമ്മാതാവ് ജോബി ജോർജ്ജ്,…

Read More

വിമർശനങ്ങളെ കാറ്റിൽപ്പറത്തി, ഗുഡ് ബാഡ് അഗ്ലി ആ വമ്പൻ നേട്ടത്തിലെത്തി

അജിത് കുമാർ നായകനായി വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി 100 കോടി ക്ലബിൽ ഇടംനേടിയിരിക്കുകയാണ്. ആദിക് രവിചന്ദറാണ് സംവിധാനം നിർവഹിച്ചത്. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാർ നായകനായി വരുമ്പോൾ ചിത്രത്തിൽ നായിക തൃഷയാണ്. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്‌സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്,…

Read More

പാസ്പോർട്ട് ടു ദി വേൾഡ്: സൗദിയിൽ പ്രവാസികൾക്കായി രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ

അൽ-ഖോബാറിലും ജിദ്ദയിലും പ്രവാസികൾക്കായി പ്രത്യേക വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ സൗദി ജനറൽ എൻറർടൈമെൻ്റ് അതോറിറ്റി. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് രാജ്യക്കാർക്കാണ് പ്രത്യേക പരിപാടികൾ. പാസ്പോർട്ട്സ് ടു ദി വേൾഡ് എന്ന പേരിലാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ. കലാവിഷ്കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത‌ പരിപാടികൾ സംഘടിപ്പിക്കും. പ്രവാസികളെ അവരുടെ മാത്യരാജ്യവുമായി കൂട്ടിയിണക്കാനും, സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 9 മുതൽ മെയ്…

Read More

സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് ഓസ്കർ നൽകാനൊരുങ്ങി അക്കാദമി

സിനിമയിലെ സ്റ്റണ്ട് വർക്കുകൾക്ക് ഇനി ഓസ്‌കർ ലഭിക്കും. 2028 മുതൽ സ്റ്റണ്ട്മാൻമാരുടെ പ്രയത്‌നത്തിനെ അംഗീകരിക്കാൻ തീരുമാനിച്ചതായി ദി അക്കാദമി ഓഫ് ദി മോഷൻ പിക്ച്ചർ ആർട്ട്‌സ് ആൻഡ് സയൻസസ് ഡയറക്ടർ ബോർഡ് അറിയിച്ചു. സിനിമയിലെ സ്റ്റണ്ട് വർക്കിന് സിനിമയോളം തന്നെ പഴക്കമുണ്ട്. എന്നാൽ സിനിമയിലെ ഏറ്റവും അപകടകരമായ ജോലിക്ക് അംഗീകാരം നൽകാനുള്ള തീരുമാനത്തിന് ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. സ്റ്റണ്ട് വർക്കിനെ അവാർഡിന് പരിഗണിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഡെഡ്പൂൾ 2, ബുള്ളെറ്റ് ട്രെയിൻ, ഫാൾ ഗൈ,…

Read More

തിയേറ്റർ കോംപ്ലക്‌സുകളിലേക്ക് മദ്യവും? ഒരുക്കങ്ങൾ തുടങ്ങി? പിവിആർ ഐനോക്‌സ് അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്

ദില്ലി: ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്‌സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ട്. പിവിആർ ഐനോക്‌സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്. നിലവിൽ സിനിമാ തീയേറ്ററുകളിലേക്ക് മദ്യമോ കൊണ്ടു വരുന്ന മറ്റ് തരത്തിലുള്ള ഭക്ഷണ സാധനങ്ങളോ പോലും അനുവദനീയമല്ല. എന്നാൽ പുതിയ മാറ്റം നിലവിൽ വന്നാൽ സിനിമക്ക് മുൻപോ അതിനു ശേഷമോ മദ്യപിക്കാൻ കഴിയും. അപ്പോഴും തീയേറ്ററുകൾക്കകത്ത്…

Read More

വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എറണാകുളത്ത് ആരംഭിച്ചു

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു. നടൻ ദേവ് മോഹൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത എഴുത്തുകാരൻ പി എഫ് മാത്യൂസ് ആദ്യ ക്ലാപ്പടിച്ചു.നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം…

Read More