ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

തലശ്ശേരിയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മേലൂട്ട് റെയിൽവേ മേൽപ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗർഭിണിയാണ്. സ്വകാര്യ ആവശ്യത്തിനായി നഗരത്തിൽ എത്തിയതായിരുന്നു യുവതി. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ദുര്‍ഗാപൂര്‍ സ്വദേശി ആസിഫ് (19), ബിഹാര്‍ പ്രാണ്‍പൂര്‍ സ്വദേശി സഹബൂല്‍ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി താന്‍ നേരിടേണ്ടി…

Read More

ആലുവയിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം; ഡ്രൈവർക്ക് വെട്ടേറ്റു

ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സംഘർഷം. ഡ്രൈവർക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയായ അൻഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നാലുപേർ ചേർന്നാണ് അൻഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ അൻഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ സമാനമായ രീതിയിലുള്ള സംഘർഷങ്ങൾ പതിവാണ്.സംഭവത്തിൽ പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കി.

Read More

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ യുവതിയിൽ നിന്ന് പണം തട്ടിയെടുത്തു

ഓഹരിവിപണിയിൽ ലാഭമുണ്ടാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പണം തട്ടിയെടുത്തു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളാണ് പണം തട്ടിയത്. ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിൽ മുംബൈ പോലീസ് കേസെടുത്തു. പരിചയത്തിലായതിന് പിന്നാലെ പ്രതി പെട്ടെന്ന് തന്നെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. ഓഹരി വിപണിയിൽ നിന്ന് വലിയ വരുമാനം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി. ഓഹരി വിപണിയിലെ തന്റെ വിജയത്തെക്കുറിച്ച് പറഞ്ഞ് അയാൾ യുവതിയെ വിശ്വസിപ്പിച്ചു. സ്റ്റോക്ക് ട്രേഡിങ് പ്ലാറ്റ്‌ഫോം രജിസ്ട്രേഷൻ ഫീസായി 50,000 രൂപ…

Read More

കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ടയിൽ ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. ലഹരി ഉപയോഗിക്കിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ് 27 വയസുള്ള ശശിയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പിടിയിലായത്. 89 മില്ലി ഗ്രാം എൽഎസ്‍ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടൽ നിന്ന് കണ്ടെടുത്തത്. ഉപയോഗശേഷം യുവാവ് ഹൈബ്രിഡ് കഞ്ചാവുകൾ കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചു. ഇത് ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. അതേസമയം ഉപയോഗിച്ച കഞ്ചാവുകളുടെ ആൽബം…

Read More

മംഗളൂരുവിലെ ആൾക്കൂട്ട കൊലപാതകം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മലയാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആള്‍ക്കൂട്ടക്കൊല സംബന്ധിച്ച വിവരമറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം വേങ്ങര സ്വദേശിയും പുല്പള്ളിയിലെ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കുടുപ്പു ഭ്രത കല്ലുട്ടി ക്ഷേത്രമൈതാനത്തിന് സമീപം ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അഷ്‌റഫിനെ അടിച്ചുകൊന്നത്. ഞായറാഴ്ചയായിരുന്നു കൊലപാതകമെങ്കിലും ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടയാളെക്കുറിച്ച് സൂചന ലഭിച്ചത് ബുധനാഴ്ച പുലര്‍ച്ചെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു….

Read More

തമിഴ്നാട്ടിൽ 25 കാരിയായ നഴ്സിനെ കൊലപ്പെ‌ടുത്തി

തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 25 കാരിയായ ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മധുര സ്വദേശിയാണ് ചിത്ര. പല്ലടത്തെ സ്വകാര്യ ഡെൻറ്റൽ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. കഴിഞ്ഞ മാസമാണ്‌ ജോലിയിൽ പ്രവേശിച്ചത്. മൃതശരീരത്തിന്റെ തലയും കയ്യും കല്ലുകൊണ്ട് അടിച്ച് ചതച്ച നിലയിലാണ്. കളക്ട്രേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Read More

കോഴിക്കോട് കഞ്ചാവ് വേട്ട; വെസ്റ്റ് ബം​ഗാൾ സ്വദേശിയു‌ടെ മുറിയിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് നിന്നും വെസ്റ്റ് ബം​ഗാൾ സ്വദേശിയു‌ടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാൻ അലി എന്നയാളു‌ടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.

Read More

കുവൈത്തിൽ മലയാളി നഴ്‌സ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്ളാറ്റിൽ മലയാളി നഴ്‌സ് ദമ്പതികൾ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ്വ് ജാബർ ഹോസ്പിറ്റലിലും , ഭാര്യ ഡിഫെൻസിലും ജോലിക്കാരനായിരുന്നു. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണമടഞ്ഞത്. ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ നാട്ടിലേക്കയച്ചരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിൽ എത്തിയതായും രണ്ടുപേരും തമ്മിൽ വഴക്കുകൂടുന്ന ശബ്ദം കേട്ടതായും മരിച്ചു കിടക്കുമ്പോൾ രണ്ടുപേരുടെയും കയ്യിൽ കത്തി…

Read More

ബെംഗളൂരുവിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരുവിൽ ചിക്കജാലയ്ക്ക് സമീപം റോഡിനരികിലുള്ള മൈതാനത്ത്വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.നൈജീരിയൻ സ്വദേശിനിയായ ലോത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും തലയിലും മുറിവേറ്റിട്ടുണ്ട്.മൈതാനത്ത് പിടിവലികൾ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല.അതിനാൽ കൊലപാതകത്തിന് ശേഷം റോഡരികിലുള്ള മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പോലീസ് കേസെടുത്തു. ഇവരുടെ താമസസ്ഥലത്ത് എത്തി പോലീസ് രേഖകളെല്ലാം പരിശോധിച്ചു.സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിലെ ഒന്നാം സെല്ലിന് പിറകുവശത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് സ്മാർട്ട്ഫോണുകൾ കണ്ടെടുത്തത്. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കുറച്ച് ദിവസങ്ങൾക്കുമുമ്പും ജയിലിൽ നിന്ന് ഫോണുകൾ പിടികൂടിയ സംഭവമുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു. സ്ഥിരമായി നടക്കുന്ന ഫോൺ കടത്തുകൾ തടയുന്നതിൽ ജയിൽ സുരക്ഷാ സംവിധാനം പോരാ എന്ന് വിമർശനമുണ്ട്.

Read More