എടിഎമ്മുകളില്‍ 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വേണമെന്ന് ആര്‍ബിഐ

എടിഎമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരും ഈ നിര്‍ദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കണം. പൊതുജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മൂല്യമുള്ള നോട്ടുകള്‍ കൂടുതല്‍ എളുപ്പത്തില്‍ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എല്ലാ ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരും അവരുടെ എടിഎമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ പതിവായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന്…

Read More

മെയ് 1 മുതൽ പ്രവാഹ് പോ‍ർട്ടൽ ഉപയോ​ഗിക്കണം; നിർദ്ദേശവുമായി ആർബിഐ

രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിസ‍ർവ് ബാങ്ക് നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളും മെയ് 1 മുതൽ റെഗുലേറ്ററി അപേക്ഷകൾക്കും അംഗീകാരങ്ങൾക്കുമായി പ്രവാഹ് പോ‍ർട്ടൽ ഉപയോ​ഗിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചു. 2024 മെയ് 28 നാണ് ആർബിഐ ഓൺലൈൻ അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനായി പ്രവാഹ് പോർട്ടൽ ആരംഭിച്ചത്. സുരക്ഷിതവും കേന്ദ്രീകൃതവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് പ്രവാഹ്. പോർട്ടൽ. റിസർവ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ക്ലിയറൻസ്, ലൈസൻസ് അല്ലെങ്കിൽ റെഗുലേറ്ററി…

Read More

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറാന്‍ പറ്റില്ല; മെയ് ഒന്നുമുതല്‍ മാറ്റം

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നാണ് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അവരെ ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. നിലവില്‍ കൗണ്ടറുകളില്‍ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാം. കണ്‍ഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി മെയ് ഒന്നുമുതലാണ്…

Read More

ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മ്മിക്കുക ഇന്ത്യയിലല്ലെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ കമ്പനിയുടെ 20-ാം വാര്‍ഷിക പ്രത്യേക ഐഫോണ്‍ പ്രോ മോഡലും ചരിത്രത്തിലെ ആദ്യ ഫോണ്‍ഡബിള്‍ ഐഫോണും ഇന്ത്യയില്‍ അസ്സെംബിള്‍ ചെയ്യാന്‍ കമ്പനിക്കാവില്ലെന്ന് പുതിയ റിപ്പോർട്ട്. ആപ്പിള്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പൂര്‍ണമായും മാറ്റാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഈ രണ്ട് ഐഫോണ്‍ മോഡലുകളും ചൈനയില്‍ വച്ച് നിര്‍മ്മിക്കാനാണ് സാധ്യത എന്ന് ബ്ലൂബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്പിളിന്‍റെ 20-ാം വാര്‍ഷിക ഐഫോണ്‍ മോഡലുകളുടെ നിര്‍മ്മാണത്തിനും ഫോള്‍ഡബിള്‍ ഐഫോണ്‍…

Read More

കരുത്താര്‍ജിച്ച് രൂപ; ഡോളറിനെതിരെ 85ലും താഴെ

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്ന് 85 നിലവാരത്തിലും താഴെയെത്തി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.96 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളുമാണ് രൂപയ്ക്ക് തുണയായത്. വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് കൊണ്ട് ഓഹരി വിപണിയില്‍ റാലി തുടരുകയാണ്. ഇതിന് പുറമേ ഇന്ത്യയിലെ വ്യാവസായിക ഉല്‍പ്പാദനം മൂന്ന് ശതമാനം വര്‍ധിച്ചതായുള്ള കണക്കുകളുമാണ് പ്രധാനമായി രൂപയ്ക്ക്…

Read More

സ്വർണവില വീണ്ടും ഉയർന്നു; പവന് 320 രൂപയുടെ വർധന

സംസ്ഥാനത്ത് ആറു ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 71,840 രൂപയായി. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 8,980 രൂപയും 18 കാരറ്റിന് 7,395 രൂപയുമാണ് നിലവിലെ വിപണി വില. ആഗോള തലത്തിൽ ട്രംപിന്റെ താരിഫ് നയങ്ങൾ, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം എന്നിവയൊക്കെയാണ് വിലയുടെ മാറ്റത്തിനുപിന്നിൽ. , അടുത്ത ദിവസങ്ങളിലും വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.വെള്ളിയുടെ വിപണിവില ഗ്രാമിന് 109 രൂപയിലാണുള്ളത്

Read More

ദുബായിയുടെ പുതിയ കാർഡ് സൗജന്യ മെട്രോ യാത്രകൾ, ആകർഷണങ്ങളിലേക്കുള്ള പ്രവേശനം, പ്രത്യേക പാർക്കിംഗ് പെർമിറ്റുകൾ,വിനോദസഞ്ചാരികൾക്ക് കിഴിവുകൾ

ദുബായ്: നിശ്ചയദാർഢ്യമുള്ള വിനോദസഞ്ചാരികൾക്കായി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ സ്മാർട്ട് കാർഡ് ദുബായ് പുറത്തിറക്കി, സൗജന്യ സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നൂതനമായ സനദ് ടൂറിസ്റ്റ് കാർഡ് അവതരിപ്പിച്ചുകൊണ്ട്, ദുബായിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) നഗരത്തിലെ സനദ് കാർഡ് കൈവശമുള്ള നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് നൽകുന്ന അതേ ആനുകൂല്യങ്ങൾ നിശ്ചയദാർഢ്യമുള്ള വിനോദസഞ്ചാരികൾക്കും ലഭ്യമാക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മുൻനിര ലക്ഷ്യസ്ഥാനം എന്ന ദുബായിയുടെ കാഴ്ചപ്പാട് ഈ സംരംഭം വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിഡിഎയിലെ കമ്മ്യൂണിറ്റി എംപവർമെന്റ്…

Read More

അറേബ്യൻ ട്രാവൽ മാർക്കറ്റിന് ഇന്ന് തുടക്കം

ദുബൈ: യാത്രാ, ടൂറിസം മേഖലയിലെ മുൻനിര പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ഇന്ന് ദുബൈയിൽ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുവ്വായിരത്തോളം പ്രദർശകരാണ് ഇത്തവണത്തെ മേളയ്‌ക്കെത്തുന്നത്. മെയ് ഒന്നിന് സമാപിക്കും. ആഗോള ടൂറിസത്തിന്റെയും സഞ്ചാരത്തിന്റെയും വാതിൽ തുറക്കുന്ന പ്രദർശന മേളയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. 166 രാഷ്ട്രങ്ങളിൽ നിന്ന് 2800ലേറെ പ്രദർശകരാണ് മുപ്പത്തിരണ്ടാം എഡിഷന്റെ ഭാഗമാകാനായി ദുബൈയിലെത്തിയിട്ടുള്ളത്. 55000 ത്തിലേറെ ആളുകൾ മേളയ്‌ക്കെത്തുമെന്ന് കരുതുന്നു. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ അതിർത്തികളില്ലാതെ രൂപപ്പെട്ടുവരുന്ന ആഗോള ടൂറിസത്തെ കുറിച്ചാണ് ഇത്തവണത്തെ…

Read More

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് വെള്ളിയാഴ്ച സ്വർണവില മാറാതിരുന്നത് ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്.

Read More

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി; വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപ

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതിയായി. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയാണ്. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. IT കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

Read More