ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്വർക്ക് എന്ന പദവി വോഡഫോൺ ഖത്തറിന്

Update: 2023-02-07 11:43 GMT

ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ് വർക്കായി വോഡഫോൺ ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു. മൊബൈൽ വേഗതയുടെ ആഗോള മാനദണ്ഡമായ ഓക്ല സ്പീഡ്ടെസ്റ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്കിടയിൽ നടത്തിയ പരിശോധന ഫലമനുസരിച്ചാണിത് കണ്ടെത്തിയത്.

2022 ന്റെ രണ്ടാം പകുതിയിൽ ലോകമെമ്പാടുമുള്ള മൊബൈൽ ഓപ്പറേറ്റർമാരിൽ നടത്തിയ പരിശോധനയിലാണ് വോഡഫോൺ ഖത്തർ ഒന്നാമതെത്തിയത്.

2022 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്റർനെറ്റ് കണക്ഷൻ വേഗത വിലയിരുത്തുന്നതിനായി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ സ്പീഡ്ടെസ്റ്റിൽ നടത്തിയ ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്ന് ലഭിച്ച ഡാറ്റ ഇതിനായി വിശകലനം ചെയ്തു.

Similar News