ഹമാസ് സംഘം ഖത്തറിൽ ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

Update: 2025-01-14 09:53 GMT

ഗാസ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ച​ർ​ച്ച​ക​ളി​ൽ ​പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഗ​സ്സ​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ലെ പു​രോ​ഗ​തി​യും അ​മീ​റു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫ​ല​സ്തീ​നി​യ​ൻ ജ​ന​ത​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സ്വ​ത​ന്ത്ര​രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ലും ഖ​ത്ത​റി​ന്റെ ശ​ക്ത​മാ​യ നി​ല​പാ​ട് അ​മീ​ർ ഹ​മാ​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നു​മാ​യി അ​മീ​ർ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദോ​ഹ​യി​ലു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ മി​ഡി​ലീ​സ്റ്റ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് കോ​ഓ​ഡി​നേ​റ്റ​ർ ബ്രെ​റ്റ് മ​ക്ഗ​ർ​ക് എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച ലു​സൈ​ൽ പാ​ല​സി​ൽ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Tags:    

Similar News