ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന് ആശംസ നേർന്ന് ഖത്തർ ഭരണാധികാരികൾ.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി എന്നിവർ ഒമാൻ സുൽത്താന് ആശംസ സന്ദേശമയച്ചു. 2020 ജനുവരി 11നാണ് ഒമാന്റെ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് സ്ഥാനമേറ്റെടുത്തത്.