പലസ്തീൻ കുടുംബങ്ങൾക്കായി കൈകോർത്ത് ബ്രിട്ടീഷ് എംബസിയും ഖത്തർ റെഡ്ക്രസൻ്റും

Update: 2025-01-16 09:11 GMT

ഖ​ത്ത​ർ ആ​തി​ഥ്യ​മ​രു​ളി​യ ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ന​സി​ക സാ​മൂ​ഹി​ക പി​ന്തു​ണ ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി​യും (ക്യു.​ആ​ർ.​സി.​എ​സ്) ബ്രി​ട്ടീ​ഷ് എം​ബ​സി​യും സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​ന​ദ്, ഖ​ത്ത​റി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ നീ​ര​വ് പ​ട്ടേ​ൽ, ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യൂ​സു​ഫ് ബി​ൻ അ​ലി അ​ൽ ഖാ​തി​ർ എ​ന്നി​വ​രും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഗാ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നും അ​ഭ​യം തേ​ടി ഖ​ത്ത​റി​ലെ​ത്തി​യ ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള മാ​ന​സി​ക സാ​മൂ​ഹി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക പി​ന്തു​ണ​യാ​ണ് പ്ര​ധാ​ന​മാ​യും ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    

Similar News