ഖത്തറിൽ സൈക്ലിംഗ് പരിശീലിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചതായി ഖത്തർ സൈക്ലിംഗ് ആൻഡ് ട്രയാത്ത്ലൺ ഫെഡറേഷൻ അറിയിച്ചു.
ലാമ അൽ മുഹ്താസെബ് ,തീബ് അക്കാവി എന്നിവരാണ് വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈക്ലിങിനിടെ വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. മരിച്ചവരുടെ കുടുംബത്തിന് ഖത്തർ സൈക്ലിംഗ് ആൻഡ് ട്രയാത്ത്ലൺ ഫെഡറേഷൻ അനുശോചനം അറിയിച്ചു.