ലോകകപ്പ് ആരാധകർക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള വീസയായ ഹയാ കാർഡിന്റെ കാലാവധി നീട്ടി. ഹയാകാർഡുള്ളവർക്ക് ഖത്തറിലേക്ക് ഒരു വർഷം മൾട്ടിപ്പിൾ എൻട്രി അനുവദിക്കും. അതിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല. ഇത് കൂടാതെ കുടുംബത്തെ ഒപ്പം താമസിപ്പിക്കുകയും ചെയ്യാം. ജനുവരി 23ന് അവസാനിച്ച കാർഡിന്റെ കാലാവധി ജനുവരി 24 വരെയാണ് നീട്ടിയിരിക്കുന്നത്.
പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം. മത്സരം കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ സ്വദേശികൾക്കുൾപ്പെടെ ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാണ്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഗതാഗത മന്ത്രാലയം, നഗരസഭ മന്ത്രാലയം എന്നിവ ചേർന്നാണ് ഹയാ കാർഡ് നടപ്പാക്കിയത്.