ഖത്തറിലെ സൂഖ് വാഖിഫ് ഈ വർഷം പ്രധാനപ്പെട്ട മൂന്ന് പ്രദർശനങ്ങൾക്ക് വേദിയാകും

Update: 2025-01-04 10:27 GMT

രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ സൂ​ഖ് വാ​ഖി​ഫ് ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​ധാ​ന മൂ​ന്ന് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും.

ആ​റാ​മ​ത് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര തേ​ൻ പ്ര​ദ​ർ​ശ​നം, മൂ​ന്നാ​മ​ത് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം, പ്ര​ഥ​മ ഈ​ദ് സ്വീ​റ്റ് പ്ര​ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സൂ​ഖ് വാ​ഖി​ഫി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ ആ​റാ​മ​ത് സൂ​ഖ് വാ​ഖി​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹ​ണി എ​ക്‌​സി​ബി​ഷ​ൻ ന​ട​ക്കും. തു​ട​ർ​ന്ന് വ​രു​ന്ന​ത് ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​ന​മാ​ണ്. ഫെ​ബ്രു​വ​രി 13 മു​ത​ൽ 24 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

അ​വ​സാ​ന​മാ​യി പെ​രു​ന്നാ​ൾ മ​ധു​ര പ​ല​ഹാ​ര പ്ര​ദ​ർ​ശ​ന​മാ​ണ്. മാ​ർ​ച്ച് 20 മു​ത​ൽ 29 വ​രെ​യു​ള്ള ഉ​ത്സ​വ​സീ​സ​ണ് മ​ധു​രി​ത​മാ​യ സ​മാ​പ​ന​മാ​യി​രി​ക്കും പ്ര​ദ​ർ​ശ​നം സ​മ്മാ​നി​ക്കു​ക.

പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ക​മ്പ​നി​ക​ൾ​ക്ക് exhibition.souqwaqif.qa എ​ന്ന പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 1500 റി​യാ​ലാ​ണ് ഫീ​സ്. തേ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 10 ആ​ണ്. ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് ജ​നു​വ​രി 20ഉം ​മ​ധു​ര പ​ല​ഹാ​ര പ്ര​ദ​ർ​ശ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 28ഉം ​ആ​ണ്.

Tags:    

Similar News