ബഹ്റൈനിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

Update: 2024-06-05 10:41 GMT

ബ​ഹ്​​റൈ​നി​ൽ​ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ്​ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടു വ​ഴി പു​റ​പ്പെ​ട്ടു. നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രി ന​വാ​ഫ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മു​ആ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തി​ന്​ യാ​​​ത്ര​യ​യ​പ്പ് ന​ൽ​കി. ബ​ഹ്‌​റൈ​ൻ പി​ൽ​ഗ്രി​മേ​ജ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ദ്‌​നാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഖ​ത്താ​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ​യും കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ളെ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്‌​റൈ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​ന് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി​ക്കും കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ അ​തോ​റി​റ്റി​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

ഈ ​മാ​സം 12 വ​രെ ബ​ഹ്​​റൈ​നി​ൽ​ നി​ന്നും ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ പു​റ​പ്പെ​ടും. 61ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ലാ​യി മൊ​ത്തം 4625 പേ​രാ​ണ്​ ഇ​ക്കു​റി ബ​ഹ്​​റൈ​നി​ൽ​ നി​ന്നും ഹ​ജ്ജ്​ തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​കു​ന്ന​ത്. ഓ​രോ ഗ്രൂ​പ്പി​ലും എ​ഴ്​ വി​ദേ​ശി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളി​ൽ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ​ഏ​​ർ​പ്പെ​ടു​ത്തി​യി​ട്ടു​​​​​​​ണ്ടെ​ന്ന്​ ഹ​ജ്ജ്, ഉം​റ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News