കുറഞ്ഞ വിലയ്ക്ക് കാർ നൽകമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ
കുറഞ്ഞ വിലയ്ക്ക് കാർ വാഗ്ദാം ചെയ്ത് രണ്ടരലക്ഷം ദീനാർ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിലായി. വിവിധ വ്യക്തികളിൽ നിന്നായി പണം തട്ടിയെടുത്തതായാണ് പരാതി.
ഇതു സംബന്ധിച്ച പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം നടത്തുകയും 39 കാരനായ പ്രതിയെ പിടികൂടുകയുമായിരുന്നു. കുറഞ്ഞ വിലയ്ക്ക് ബഹ്റൈന് പുറത്തുനിന്നും കാർ ലഭ്യമാക്കാമെന്ന് ഓഫർ ചെയ്താണ് ഇയാൾ പണം കൈക്കലാക്കിയത്.
കൂടാതെ കാറുകൾക്കായി വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും ഇയാൾ തയാറാക്കിയിരുന്നു.