പൈതൃക സ്മരണകൾ ഉണർത്തുന്ന ഹയ്യാ ബയ്യാ

Update: 2024-06-15 08:38 GMT

ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​ന്റെ പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ ഹ​യ്യാ ബ​യ്യാ ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ലെ മ​റാ​സി ഗ​ലേ​റി​യ​യി​ൽ നടന്നു. ഇന്നലെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 6.30 വ​രെയായിരുന്നു പരിപാടി.

ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ന്‍റി​ക്വി​റ്റീ​സ് (ബാ​ക്ക)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സംഘടിപ്പിച്ചത്. ബ​ഹ്‌​റൈ​നി​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​യ അ​ൽ ഹി​ദ്ദ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ടോ​ടി ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ഥ​പ​റ​ച്ചി​ൽ ശി​ൽ​പ​ശാ​ല, എ​ന്നി​വ​യും ‘ഹ​യ്യാ ബ​യ്യാ യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലും അ​യ​ൽ​വാ​സി​ക​ൾ​ക്കി​ട​യി​ലും ബ​ന്ധ​ങ്ങ​ളു​ടെ ഇ​ഴ​യ​ടു​പ്പം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന​ത് ഈ ​ആ​ഘോ​ഷ​ത്തി​ന്റെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ത്ത​രം പൈ​തൃ​ക​ങ്ങ​ളെ നി​ല​നി​ർ​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ൽ ഗ​വ​ർ​ണ​റേ​റ്റു​ളു​ടേ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ല്‍ ഹ​യ്യാ ബ​യ്യാ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. ബ​ഹ്‌​റൈ​നി​നു പു​റ​മെ ഇ​ത​ര ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഏ​റ​ക്കു​റെ സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​ത്ത​രം ആ​ഘോ​ഷ​മു​ണ്ട്.

ഹ​ജ്ജ് മാ​സ​മാ​യ ദു​ല്‍ഹ​ജ്ജ് ഒ​ന്നി​ന് ത​ന്നെ ത​ങ്ങ​ളു​ടെ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചെ​ടി​ച്ച​ട്ടി​ക​ളി​ല്‍ ചെ​റി​യ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും. ഓ​രോ ദി​വ​സ​വും ഇ​തി​നു വെ​ള്ള​വും വ​ള​വും ന​ല്‍കി പ​രി​ച​രി​ക്കു​ക​യും താ​ലോ​ലി​ക്കു​ക​യും ചെ​യ്യും.

പെ​രു​ന്നാ​ൾ ദി​നം വൈ​കു​ന്നേ​രം ഈ ​ചെ​ടി​ക​ളു​മാ​യി കു​ട്ടി​ക​ള്‍ വി​വി​ധ വ​ര്‍ണ​ങ്ങ​ളി​ലു​ള്ള മ​നോ​ഹ​ര​മാ​യ ബ​ഹ്‌​റൈ​ൻ പാ​ര​മ്പ​ര്യ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞ് ക​ട​ല്‍ത്തീ​ര​ത്തേ​ക്ക് ഘോ​ഷ​യാ​ത്ര​യാ​യി പു​റ​പ്പെ​ടും. കൂ​ടെ മു​തി​ര്‍ന്ന​വ​രും അ​വ​രു​ടെ സ​ഹാ​യി​ക​ളാ​യി ഉ​ണ്ടാ​വും. ക​ട​ല്‍ത്തീ​ര​ത്തു​ള്ള ഉ​യ​ര്‍ന്ന പ്ര​ദേ​ശ​ത്ത് ക​യ​റി​നി​ന്ന് അ​വി​ടെ നി​ന്നും ‘ഹ​യ്യാ ബ​യ്യാ റാ​ഹ​ത് ഹ​യ്യാ ബ​യ്യാ​ത് ഹ​യ്യാ...’ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ഇ​വ​ര്‍ സം​ഘ​മാ​യി ആ​ല​പി​ക്കും.

Tags:    

Similar News