ആഗോള സമാധാന സൂചികയിൽ ബഹ്റൈന് മുന്നേറ്റം

Update: 2024-06-27 10:29 GMT

ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ബ​ഹ്‌​റൈ​ന്റെ സ്ഥാ​ന​ത്തി​ൽ ഉ​യ​ർ​ച്ച. സി​ഡ്‌​നി ആ​സ്ഥാ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ് പീ​സ് (ഐ.​ഇ.​പി) പു​റ​ത്തി​റ​ക്കി​യ ഗ്ലോ​ബ​ൽ പീ​സ് ഇ​ൻ​ഡ​ക്സി​ന്റെ 18ആം പ​തി​പ്പി​ൽ 163 രാ​ജ്യ​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ 81ആം സ്ഥാ​ന​ത്താ​ണ്. മു​ൻ​വ​ർ​ഷ​​ത്തേ​ക്കാ​ൾ 16 സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്.

മി​ഡി​ലീ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക (എം.​ഇ.​എ​ൻ.​എ) മേ​ഖ​ല​യി​ലെ ഏ​റ്റ​വും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മു​ള്ള എ​ട്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ​ഹ്റൈ​ൻ. യു.​എ.​ഇ യാ​ണ് മേ​ഖ​ല​യി​ൽ മു​ന്നി​ൽ. ഈ ​വ​ർ​ഷം 31 സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി യു.​എ.​ഇ 53ാം സ്ഥാ​ന​ത്തെ​ത്തി.

ലോ​ക ജ​ന​സം​ഖ്യ​യു​ടെ 99.7 ശ​ത​മാ​ന​ത്തെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്. സാ​മൂ​ഹി​ക സു​ര​ക്ഷ, ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ വ്യാ​പ്തി, സൈ​നി​ക​വ​ത്ക​ര​ണ​ത്തി​ന്റെ അ​ള​വ് എ​ന്നീ കാ​ര്യ​ങ്ങ​ള​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് രാ​ജ്യ​ങ്ങ​ളെ റാ​ങ്ക് ചെ​യ്യു​ന്ന​ത്. ബ​ഹ്‌​റൈ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സൂ​ചി​ക​യി​ൽ 108 ആം സ്ഥാ​ന​ത്താ​യി​രു​ന്നു. 2022-ൽ 99, 2021-​ൽ 102, 2020-ൽ 110, 2019-​ൽ 124, 2018-ൽ 130, 2017-​ൽ 131, 2016-ൽ 132ആം ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ബ​ഹ്റൈ​നി​ന്റെ സ്ഥാ​നം.

പു​തി​യ റാ​ങ്കി​ങ്ങി​ൽ ഫ്രാ​ൻ​സ്, ഇ​ന്ത്യ, ഈ​ജി​പ്ത്, തു​ർ​ക്കി​യ എ​ന്നി​വ​രേ​ക്കാ​ൾ മു​ന്നി​ലാ​ണ് ബ​ഹ്റൈ​ൻ. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ഐ​സ്‍ല​ൻ​ഡാ​ണ്. അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, ന്യൂ​സി​ലാ​ൻ​ഡ്, സിം​ഗ​പ്പൂ​ർ എ​ന്നി​വ​യാ​ണ് ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ. യെ​മ​നാ​ണ് പ​ട്ടി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ. മു​മ്പ് അ​ഫ്ഗാ​നി​സ്താ​നാ​യി​രു​ന്നു. സു​ഡാ​ൻ, ദ​ക്ഷി​ണ സു​ഡാ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, യു​ക്രെ​യ്ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് സൂ​ചി​ക​യി​ൽ പി​ന്നി​ലു​ള്ള മ​റ്റ് രാ​ജ്യ​ങ്ങ​ൾ.

Tags:    

Similar News