മഹാത്മ ഗാന്ധിയുടെ ചിത്രം ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കൈമാറി ബഹ്റൈൻ പാർലമെന്റ് അംഗം

Update: 2024-06-27 10:26 GMT

ബഹ്റൈൻ പാ​ർ​ല​മെ​ന്‍റം​ഗം മു​ഹ​മ്മ​ദ്​ ഹു​​സൈ​ൻ ജ​നാ​ഹി, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​ന്​ കൈ​മാ​റി. ജ​നാ​ഹി​യു​ടെ വാ​രാ​ന്ത്യ മ​ജ്​​ലി​സി​ൽ​വെ​ച്ചാ​യി​രു​ന്നു ചി​ത്രം കൈ​മാ​റി​യ​ത്.

ലോ​ക​ത്തു​ള്ള എ​ല്ലാ രാ​ഷ്​​ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്നും പ്ര​ചോ​ദ​ന​മാ​ണ് മ​ഹാ​ത്​​മാ ഗാ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​യു​ടെ ചി​ത്രം ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​​ന്തോ​ഷം അം​ബാ​സ​ഡ​ർ ജ​നാ​ഹി​യു​മാ​യി പ​​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Tags:    

Similar News