ജപ്പാൻ കാൻസായി ഒസാക എക്സ്പോ 2025 ൽ തിളങ്ങി യുഎഇ

ജപ്പാൻ കാൻസായി ഒസാക എക്സ്പോ 2025 ൽ തിളങ്ങി യുഎഇ. ഉള്ളടക്കത്തിലും വാസ്തുവിദ്യയിലും പാരമ്പര്യവും നൂതനത്വവും സമന്വയിപ്പിക്കുന്ന യുഎഇ പവലിയൻ ‘ഭൂമിയിൽ നിന്ന് സൂക്ഷ്മമണ്ഡലത്തിലേക്ക്’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.യുഎഇയുടെ മുദ്രയായ ഈന്തപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരമ്പരാഗത അരീഷ് വാസ്തുവിദ്യയെ പുനർവ്യാഖ്യാനിക്കുന്ന ഘടനയാണിതിന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോയും യുഎഇ പവലിയനും സന്ദർശിച്ചു.

അദ്ദേഹത്തെ ജപാനിലെ യുഎഇ സ്ഥാനപതിയും പ്ലീനിപൊട്ടൻഷ്യറിയും കൻസാ എക്സ്പോ 2025 ലെ യുഎഇ പവലിയന്റെ കമ്മിഷണർ ജനറലുമായ ഷിഹാബ് അഹമ്മദ് അൽ ഫഹീം സ്വീകരിച്ചു. എക്സ്പോയിലെ യുഎഇയുടെ പങ്കാളിത്തം ആഗോള സഹകരണത്തോടുള്ള രാജ്യത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയെയും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിന് അറിവ് കൈമാറ്റം, നവീകരണം, സഹകരണ പ്രവർത്തനങ്ങൾ എന്നിവ പ്രധാനമാണെന്ന ഉറച്ച വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തെ ജപാനിലെ യുഎഇ സ്ഥാനപതിയും പ്ലീനിപൊട്ടൻഷ്യറിയും കൻസാ എക്സ്പോ 2025 ലെ യുഎഇ പവലിയന്റെ കമ്മിഷണർ ജനറലുമായ ഷിഹാബ് അഹമ്മദ് അൽ ഫഹീം സ്വീകരിച്ചു. എക്സ്പോയിലെ യുഎഇയുടെ പങ്കാളിത്തം ആഗോള സഹകരണത്തോടുള്ള രാജ്യത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയെയും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിന് അറിവ് കൈമാറ്റം, നവീകരണം, സഹകരണ പ്രവർത്തനങ്ങൾ എന്നിവ പ്രധാനമാണെന്ന ഉറച്ച വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനും മനുഷ്യന്റെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആശയങ്ങളുടെയും പരിഹാരങ്ങളുടെയും വികസനത്തിന് സജീവമായി സംഭാവന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പവലിയൻ മനോഹരമായി രൂപകൽപന ചെയ്തവരെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.ഇതിന് മേൽനോട്ടം വഹിച്ച പ്രസിഡൻഷ്യൽ കോർട്ട് ഫോർ നാഷനൽ പ്രോജക്ടുകളുടെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ  ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി അറിയിക്കുകയും ചെയ്തു. എക്സ്പോ 2020 ദുബായ്ക്ക് ശേഷം നടക്കുന്ന ആദ്യത്തെ ലോക എക്സ്പോയാണ് ഒസാകയിലേത്. ഒസാക എക്സ്പോയിൽ 192 രാജ്യങ്ങൾ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *