മലപ്പുറത്തെ തിരുവാലി കോഴിപറമ്പിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അബുൽ അഹലക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി എറിയാട് പള്ളിപ്പടിക്ക് സമീപത്താണ് അപകടം സംഭവിച്ചത്
വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനെ കൂട്ടിക്കൊണ്ടുവന്നിരുന്ന അബുൽ അഹലിന്റെ ബൈക്കിലേക്ക് അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിയ കാട്ടുപന്നിയാണ് ഇടിച്ചത്.
ശക്തമായ ഇടിയിൽ അബുൽ അഹലയും മകനും റോഡിലേക്ക് തെറിച്ചുവീണു.
അപകടം കണ്ട നാട്ടുകാർ ഉടൻ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.