ഖത്തറിൻറെ സമ്പന്നമായ സമുദ്ര പൈതൃകം ആഘോഷമാക്കി സിൻയാർ ഫെസ്റ്റിവൽ

ദോഹ: ഖത്തറിൽ ആവേശമായി കടൽ ഉത്സവമായ സിൻയാർ ഫെസ്റ്റിവൽ. ഖത്തറിലെ പ്രധാന സാംസ്‌കാരിക പരിപാടികളിലൊന്നായ സിൻയാർ ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പിനാണ് കതാറ കൾച്ചർ വില്ലേജിൽ തുടക്കമായത്. ഏപ്രിൽ 16ന് ആരംഭിച്ച ഫെസ്റ്റിവൽ ഏപ്രിൽ 25 വരെ തുടരും. പരമ്പരാഗത മുത്തുവാരലായ ലിഫ, മത്സ്യബന്ധന രീതിയായ ഹദ്ദാഖ് എന്നീ മത്സരങ്ങളാണ് പ്രധാനമായും സെൻയാർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഹാൻഡ്-ലൈൻ മത്സ്യബന്ധന മാർഗമായ ഹദ്ദാഖ് ആണ് സെൻയാറിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും ആവശ്യമുള്ള ഈ പരമ്പരാഗത രീതി ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരയ്ക്കും. മത്സ്യബന്ധനത്തിലെ വൈദഗ്ധ്യവും പ്രധാന മത്സര വിഭാഗമാണ്. ഇത്തവണ 60 ടീമുകളിലായി 680 മത്സരാർത്ഥികൾ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഖത്തറിന് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവൽ നടക്കുന്ന കതാറയിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *