നിർണായക നീക്കത്തിനൊരുങ്ങി തമിഴ്നാട് ഗവർണർ? മൂന്ന് ദിവസത്തേക്ക് ദില്ലിക്ക് പോയി; അമിത് ഷായെ കാണുമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവി ദില്ലിക്ക് പോയി. ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. അമിത് ഷായെ രവി കാണുമെന്നാണ് സൂചന ബില്ലുകൾ തടഞ്ഞു വച്ചതിനെതിരായ സുപ്രീം കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്തുന്നതിൽ കൂടിയാലോചനകൾ നടത്തുമെന്നും അഭ്യൂഹമുണ്ട്. കോടതി ഉത്തരവിനെ കുറിച്ച് ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബില്ലുകൾ തടഞ്ഞു വെക്കുന്നതിനെതിരായ സുപ്രീം കോടതി ഉത്തരവിൽ , തമിഴ്‌നാട് ഗവർണർ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതായാണ് സൂചന. മൂന്ന് ദിവസം ആർ.എൻ.രവി ദില്ലിയിൽ തങ്ങും. അറ്റോർണി ജനറൽ , സോളിസിറ്റർ ജനറൽ എന്നിവരെയും മുതിർന്ന നിയമവിദഗ്ധരെയും കാണുമെന്നാണ് റിപ്പോർട്ടുകൾ . രാഷ്ട്രപതി , പ്രധാനമന്ത്രി , ആഭ്യന്തര മന്ത്രി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതായും വിവരമുണ്ട്. സുപ്രീം കോടതി ഉത്തരവ് വന്ന് 10 ദിവസമായെങ്കിലും ഗവർണർ ഇതുവരെയും പ്രതികരിച്ചിട്ടില്ല . ഗവർണർ പദവിയിൽ ആർ.എൻ.രവിയുടെ കാലാവധി അവസാനിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *