നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈയിൽ അറസ്റ്റിൽ. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇ.ഡി ഓഫിസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോഴായിരുന്നു അറസ്റ്റ്. പിസിസി ആസ്ഥാനമായ തിലക് ഭവനിൽനിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. ദാദർ പൊലീസ് സ്റ്റേഷനിലേക്കാണ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കൊണ്ടുപോയത്.