കല്ലുപ്പിനു മുകളിൽ ഒറ്റക്കാലിൽനിന്ന് പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ എട്ടു ദിവസം മാത്രം ശേഷിക്കെ, സർക്കാരിന്റെ കാരുണ്യത്തിനായി തൊഴുകൈകളോടെ കല്ലുപ്പിനു മുകളിൽ ഒറ്റക്കാലിൽ നിന്ന് പ്രതിഷേധിച്ച് വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ.

പട്ടികയിൽനിന്ന് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിലിരുന്ന് കഴിഞ്ഞ ദിവസം ഉദ്യോഗാർഥികൾ ഭിക്ഷ യാചിച്ചു സമരം ചെയ്തിരുന്നു. പഠിച്ചതും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതുമെല്ലാം തങ്ങളുടെ കുറ്റമാണെന്ന് ഏറ്റുപറഞ്ഞ് ഏത്തമിട്ട ഉദ്യോഗാർഥികളാണ് ഭിക്ഷാപാത്രവുമായി അധികൃതരോട് യാചിച്ചത്.

അവസാനദിവസം വരെ പോരാടുമെന്നും കഷ്ടപ്പെട്ടാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. ലിസ്റ്റിൽനിന്നുള്ള നിയമനം തങ്ങളുടെ അവകാശമാണെന്നും അതാണ് ചോദിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.
19 നാണ് ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *