അറിയാം ആധാർ ആപ്പിനെ കുറിച്ച്

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ ആധാർ ആപ്പ് പുറത്തിറക്കുന്നു. പുതിയ ആധാർ ആപ്പിലൂടെ ഫേസ് ഐഡി, ക്യുആർ സ്‌കാനിംഗ് എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പരിശോധന നടത്താനാകും.
ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകാതെ തന്നെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ സാധിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആധാർ പരിശോധന എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആപ്പിലൂടെ ആധാർ സ്ഥിരീകരണ പ്രക്രിയ യുപിഐ പേയ്‌മെന്റ് പോലെ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലുകൾ, വിമാനത്താവളങ്ങൾ ഉൾപ്പെടെ തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ആധാർ കാർഡോ അതിന്റെ ഫോട്ടോകോപ്പിയോ നൽകുന്നത് ഒഴിവാക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും.

ശക്തമായ സ്വകാര്യതാ സുരക്ഷാ മുൻകരുതലുകളോടെയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഈ ആപ്പ് ബീറ്റ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണത്തിന് ശേഷം ഇത് രാജ്യ വ്യാപകമായി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *