മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ സുൽഫി സ്ട്രീറ്റ് അറ്റകുറ്റ പണികൾക്കായി ഈ മാസം 23 വരെ ഭാഗികമായി അടച്ചതായി അധികൃതർ അറിയിച്ചു. സുൽഫി സ്ട്രീറ്റിൽ നിന്നും അൽ ഖുദ് ഭാഗത്തേക്കുള്ള റൗണ്ട് എബൗട്ട് വരെയുള്ള റോഡാണ് അടച്ചിടുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്ന് മസ്കത്ത് നഗരസഭ അഭ്യർഥിച്ചു.