സലാല തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യന്‍ നാവിക കപ്പലായ ഐ എന്‍ എസ് തര്‍കാഷില്‍ യോഗ പരിശീലനം ഒരുക്കി. കപ്പലിന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സലാലയിലും യോഗ പ്രദര്‍ശനം ഒരുക്കിയത്.
കപ്പല്‍ ജീവനക്കാരും പ്രദേശത്തെ ഇന്ത്യന്‍ സമൂഹവും യോഗ പ്രദര്‍ശനത്തില്‍ പങ്കാളികളായി. യോഗ പരിശീലകരും സംഘവും സെഷന് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മസ്‌കത്ത് തുറമുഖത്ത് എത്തിയ വിവിധ ഇന്ത്യന്‍ നാവിക സേന കപ്പലുകളിലും ഇന്ത്യന്‍ എംബസിയുടെ കീഴഇല്‍ യോഗ സെഷന്‍ ഒരുക്കിയിരുന്നു.